ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​ കലവൂരിൽ സി​പി​എം നേതാവിന് വെ​ട്ടേ​റ്റു. വ​ള​വ​നാ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷി​നാ​ണ് വെ​ട്ടേ​റ്റ​ത്. പ​രി​ക്കേ​റ്റ സ​ന്തോ​ഷി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പ്രദേശത്ത് വർക്ക് ഷോപ്പ് നടത്തിവരികയാണ് സന്തോഷ്. ഇവിടെവച്ചാണ് സന്തോഷിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രാഷ്‌ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി സന്തോഷും ആക്രമിച്ച സംഘവുമായി തർക്കം നിലനിന്നിരുന്നു. ഈ തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് വിവരം. നേരത്തെ ആക്രമിച്ച സംഘത്തിലെ ഒരാളുടെ ബൈക്ക് സന്തോഷ് തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യുന്നതിന് വേണ്ടിയാണ് സംഘം വർക്ക് ഷോപ്പിൽ എത്തിയത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സന്തോഷ് അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തിൽ രണ്ട് ബി.എം.എസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here