തിരുവനന്തപുരം:പഞ്ചായത്തുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിനും,. പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാനും നിർദേശം. ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങണം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആരും പട്ടിണി കിടക്കേണ്ട സാഹചര്യം ഉണ്ടാവരുതെന്നും മുഖ്യമന്ത്രി. .ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ മൂര്‍ധന്യത്തിലെത്തിയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. രോഗപ്പകര്‍ച്ച സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ബാധിച്ചിട്ടുണ്ട്.  ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജീവമാക്കാനും യോഗം തീരുമാനിച്ചു.

അതേസമയം ലോകായുക്ത ഭേദഗതി വിഷയം മന്ത്രിസഭായോഗം ചർച്ച ചെയ്തില്ലെന്നാണ് റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here