തോമസ്‌ കപ്പ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ഫൈനലിൽ. ആദ്യ ​ഗെയിം നഷ്ടമായ ശേഷമാണ് മലയാളി താരം എച്ച് എസ് പ്രണോയ് കളിയിലേക്ക് തിരിച്ചെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ തോമസ്‌ കപ്പ്‌ ബാഡ്‌മിന്റൺ ഫൈനലിലെത്തുന്നത്. ഡെൻമാർക്കിനെ 3-2ന്‌ തകർത്താണ് എച്ച് എസ് പ്രണോയ് ഫൈനലിലെത്തിയത്.

മലയാളിതാരം എച്ച്‌ എസ്‌ പ്രണോയിയിലൂടെ തോമസ്‌ കപ്പ്‌ ബാഡ്‌മിന്റണിൽ ഇന്ത്യ വെള്ളി മെഡലുറപ്പിച്ചിരിക്കുകയാണ്. ക്വാർട്ടറിൽ, അഞ്ചുവട്ടം ജേതാക്കളായ മലേഷ്യയെ 3-2ന്‌ തകർത്താണ് സെമിയിലേക്ക്‌ മുന്നേറിയത്. 1952, 1955, 1979 വർഷങ്ങളിലും ഇന്ത്യ അവസാന നാലിൽ ഇടംപിടിച്ചിരുന്നു. എന്നാൽ, അന്ന്‌ഫൈനലിൽഎത്തുന്നവർക്കുമാത്രമായിരുന്നു മെഡൽ

പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ്. നിലവിൽ ബാഡ്മിന്റണിൽ ഇന്ത്യയിൽനിന്നുള്ള രണ്ടാം നമ്പർ താരമാണ് അദ്ദേഹം. ഇപ്പോൾ ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ ആണ് പ്രണോയ് പരിശീലനം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here