തൃശൂർ: മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകായായിരുന്നു അദ്ദേഹം. വെൻ്റിലേറ്റർ സഹായത്താൽ ചികിത്സയിൽ കഴിയുകയായിരുന്ന സച്ചിയുടെ തലച്ചോറിൻ്റെ പ്രവർത്തനത്തിൽ കാര്യമായി പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വൈകിട്ട് പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം സച്ചിയ്ക്ക് നടുവിന് രണ്ട് ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു. ആദ്യ ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ടാമത്തേതിനായി അനസ്തേഷ്യ നല്കിയപ്പോള് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്നു സച്ചി.
തിരക്കഥാകൃത്തുക്കളായ സച്ചി-സേതു കൂട്ടുകെട്ട് മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സംഭാവന ചെയ്തിട്ടുണ്ട്.സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയും ഈ വര്‍ഷത്തെ മികച്ച വിജയം നേടിയ സിനിമയായിരുന്നു. അനാര്‍ക്കലി എന്ന സിനിമയും സച്ചി സംവിധാനം ചെയ്തിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സ്, രാമലീല,സീനീയേഴ്സ്, തുടങ്ങിയ ചിത്രങ്ങള്‍ക്കും സച്ചി തിരക്കഥ രചിട്ടുണ്ട്.