ചെറുവത്തൂർ:വടക്കുംനാഥന്റെ മണ്ണിൽ ഒരിക്കൽ കൂടി വരാൻ സാധിച്ചത് എനിക്ക് അതിയായ സന്തോഷമുണ്ട്.വടക്കുന്നാഥൻ ശ്രീരാമസ്വാമി ക്ഷേത്രം ഗുരുവായൂർ ക്ഷേത്രം എന്നീ പുണ്യഭൂമിയെ ഞാൻ നമിക്കുന്നു. ഇവിടെ വരാനായതിലും സന്തോഷം.മലയാളത്തിൽ പ്രസംഗം തുടങ്ങി പ്രധാനമന്ത്രി.

വിഷു, മണപ്പുള്ളിക്കാവ് ഉത്സവം തൃശ്ശൂർ പൂരം തുടങ്ങിയ ഉത്സവകാലത്താണ് ഞാൻ കേരളത്തിൽ പ്രത്യേകിച്ച് തൃശൂരിൽ വരുന്നത്.

ഈ പുതുവർഷം കേരളത്തിൻ്റെ വികസനത്തിന്റെ നവ വർഷമാണ്.
പാർലമെൻറിൽ കേരളത്തിൽ നിന്നുള്ള എൻഡിഎ പ്രതിനിധികൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി.കേരളം പറയുന്നു ഒരിക്കൽ കൂടി മോദി സർക്കാർ ഉണ്ടാകുമെന്ന്,മോഡി ഗ്യാരണ്ടി ഏറ്റവും ഗുണഭോക്താക്കളെ സൃഷ്ടിച്ചത് കേരളത്തിലാണെന്ന്പ്രധാനമന്ത്രി,ബിജെപിയുടെ പ്രകടനപത്രിക അടുത്ത ദിവസമാണ് പ്രസിദ്ധീകരിച്ചത് അത് രാഷ്ട്രത്തിൻറെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കിയിട്ടുള്ളതാണ്. ആയുഷ്മാൻ ഭാരത് പദ്ധതി ആയാലും മോഡിയുടെ ഗ്യാരണ്ടി നടപ്പാലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . മൂന്നു കോടി പുതുഭവങ്ങൾ രാജ്യത്തുള്ള നീളം ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി. ബിജെപി പ്രകടനപത്രിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ജനൗഷധി പദ്ധതിയിലൂടെ എൺപത് ശർമാനത്തിൻ്റെ കിഴിവ് നൽകുമെന്നും, യുവാക്കൾക്ക് 20 ലക്ഷത്തിന്റെ വായ്പ സഹായം നൽകുമെന്നും ‘അദ്ദേഹം എടുത്തു പറഞ്ഞു.

പ്രകൃതി സുന്ദരവും സമ്പന്നവുമായ കേരളത്തിന് വിവിധ പദ്ധതികളാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്നതെന്നും അതിലൂടെ കേരളം ലോകത്തിൻറെ മുന്നിൽ വലിയ മാതൃക സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.വികസനത്തിനും പാരമ്പര്യത്തിനും ഊന്നൽ നൽകുന്ന ഭരണമായിരിക്കും തൻറെ സർക്കാരിന്റേത് അദ്ദേഹം പറഞ്ഞു,

അത്യന്താധുനിക അടിസ്ഥാന വികസന സൗകര്യങ്ങളാണ് രാജ്യത്തിന് ആവശ്യം.ബുള്ളറ്റ് ട്രെയിൻ കൊണ്ടുവന്ന സർക്കാരിന് രാജ്യത്ത് വികസനത്തിൻ്റെ പുതു യുഗം സൃഷ്ടിക്കാൻ സാധിക്കും. ദക്ഷിണ ഭാരതത്തിലേക്ക് ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതിനുള്ള സർവ്വേ ഉടൻ റെയിൽവേ വകുപ്പ് നടത്തും..കഴിഞ്ഞ 10 വർഷം കൊണ്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന വികസന പദ്ധതികൾ കേരളത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് തദ്ദേശീയമായി വാക്സിൽ നിർമ്മിച്ച രാജ്യം കൂടിയാണ് ഭാരതം എന്നും അദ്ദേഹം അനുസ്മരിച്ചു.ഈ വരാൻ പോകുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിൻറെ മാത്രമല്ല നമ്മൾ ഓരോരുത്തരുടെയും ഭാവി നിശ്ചയിക്കുന്നതാണ്. വരാനിരിക്കുന്ന തലമുറയുടെയും ഭാവി നിശ്ചയിക്കാനുള്ളതാണ്.

കോൺഗ്രസ് ഭരണകാലത്ത് രാജ്യം ദുർബലമായിരുന്നു. ലോകരാഷ്ട്രങ്ങളും ആ ദുർബലതയെയാണ് നോക്കിക്കൊണ്ടിരുന്നത്. ഇന്ന് സ്ഥിതി മാറി, ശക്തമായ ഒരു രാജ്യത്തെയാണ് വിദേശരാജ്യങ്ങൾ വരെ നോക്കിക്കാണുമ്പോൾ അംഗീകരിക്കുന്നതും.

ഖരീബ് കല്യാൺ ലോക കല്യാൺ എന്ന പദ്ധതി നടപ്പാക്കിയത് ശ്രീനാരായണഗുരുവിന്റെ കൂടി സ്മരണയിലാണ്,രാജ്യത്ത് എവിടെയും ഏത് അറ്റത്തുള്ള ചെറു ഗ്രാമത്തിൽ ആയാലും കുടിവെള്ളമെത്തിക്കുക എന്ന ദൗത്യം നടപ്പാക്കി കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചെറുവത്തൂരിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു.
ഗുജറാത്തിലെയോ രാജസ്ഥാനിലെയോ സ്ഥിതിയല്ല കേരളത്തിൽ. എന്നിട്ടും കേരളത്തിൽ പലയിടത്തും കുടിവെള്ളം ലഭിക്കുന്നില്ല എന്നുള്ളത് ന്യായീകരിക്കാൻ ആവില്ല.കേരളത്തിൽ മാത്രം 36 ലക്ഷം ജീവൻ കണക്ഷനാണ് നൽകിയത്.

കേരളത്തിൽ ഇടതിന്റെ ഭരണമാണ്.ഈ ഭരണത്തിൽ ഇടതിനും ഒന്ന് ലഭിക്കില്ല; വലതിനും ഒന്നും ലഭിക്കില്ല. മധ്യത്തിലും ഒന്നും ലഭിക്കില്ല; ഇതാണ് സ്ഥിതി. ഈ സ്ഥതിയായിരുന്നു ബംഗാളിലും ത്രിപുരയിലും ഉണ്ടായിരുന്നത്.അതാണ് ഇടത്തിന്റെ സ്വഭാവം, ആ സ്വഭാവം കേരളത്തിലും ആവർത്തിക്കുന്നത് കൊണ്ടാണ് വികസനം മുന്നോട്ടു കൊണ്ടു പോകാൻ ആവാത്തത്. അത് ബംഗാൾ തിരിച്ചറിഞ്ഞു. ത്രിപുരയും തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് കേരളത്തിലും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നും പ്രധാനമന്ത്രി വിശദീകരിച്ചു.എന്നിട്ടും കേരളത്തിൻറെ മുഖ്യമന്ത്രി മൂന്നുവർഷം തുടർച്ചയായി നുണ പറഞ്ഞു കൊണ്ടിരിക്കുകയാണ്. കൊള്ള നടന്നിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു പറയുകയാണ്.
കരുവന്നൂരിലെ തട്ടിപ്പിനിരയായവർക്ക് മുഴുവൻ തുകയും തിരിച്ചു കിട്ടാൻ, ബിജെപി സർക്കാർ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് പ്രധാനമന്ത്രി.
അധിപതിയുടെ പുതിയ മോഡലുകളാണ് കേരളത്തിലുള്ളത്. അതാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പിലൂടെ പുറത്തുവന്നത്.ഇടത്തിന്റെ കൊള്ളയാണ് കരുവന്നൂരിൽ നടന്നത്.
കരുവരൂർ നിക്ഷേപകർ ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ചു. കരുവന്നൂർ നിക്ഷേപകരുടെ മക്കളുടെ വിവാഹം മുടങ്ങുന്നു. പണം ലഭിക്കുന്നില്ല.അത്കൊള്ളയടിച്ചിരിക്കുകയാണ്..കേരളത്തിൽ മത്സരിയ്ക്കുന്ന കോൺഗ്രസ്സിൻ്റെ യുവ നേതാവ് ഇവിടെ വന്ന് വോട്ട് ചോദിക്കുന്നു. എന്നാൽ കേരളത്തിൻറെ അവകാശങ്ങൾക്ക് വേണ്ടി അദ്ദേഹം ഒന്നും പറയുന്നില്ല. തട്ടിപ്പിന് ഇരയായവർക്ക് പണം തിരിച്ചു നൽകാൻ അദ്ദേഹം ആവശ്യപ്പെടുന്നില്ല.
വോട്ട് മാത്രമാണ് ഇവരുടെ ലക്ഷ്യം. തീവ്രവാദി സംഘടനയെയും കൂട്ടുപിടിച്ച് ജയിക്കാനാണ് ഇവർ ശ്രമിക്കുന്നത്.ഇന്ത്യ മുന്നണിയുടെ ലക്ഷ്യം തന്നെ ഇപ്പോൾ അവരുടെ അഴിമതിയെ പ്രതിരോധിക്കാൻ വേണ്ടി മാത്രമാണ്. അഴിമതിക്കാരെ മോദി സർക്കാർ പിടികൂടുമെന്നായപ്പോഴാണ് ഇവർ മുന്നണി ഉണ്ടാക്കി പ്രതിരോധിക്കാനുള്ള ശക്തി സംഭരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ആലത്തൂർ പൊന്നാനി മലപ്പുറം ചാലക്കുടി മണ്ഡലങ്ങളിലെ എൻറെ അടുത്തിരിക്കുന്ന  സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് എൻഡിഎയെ ശക്തിപ്പെടുത്തണമെന്ന് ഞാനിവിടെ ഇപ്പോൾ അഭ്യർത്ഥിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ചെറുവത്തൂരിലെത്തിയ നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.

സിനിമാതാരം ദേവൻ, ബിജെപിപാലക്കാട് ജില്ലാ പ്രസിഡൻ്റ് കെ.എം.ഹരിദാസ്എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here