നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.85 കിലോ സ്വർണം പിടികൂടി. കണ്ണൂർ സ്വദേശി റഫീഖിൽനിന്നാണ് സ്വർണം പിടികൂടിയത്.
ദുബായിൽനിന്നെത്തിയ റഫീഖ് സ്വർണം പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം അറിയിച്ചു.
സ്വർണക്കടത്ത് വ്യാപകമായതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ്.