മോഷ്ടാക്കൾ മാത്രമല്ല, അമിത വേഗതയിൽ പായുന്നവരും, ഹെൽമറ്റില്ലാത്തവരും ജാഗ്രതൈ

ആലുവ..എറണാകുളം റൂറൽ ജില്ലയെ സ്മാർട്ട് പോലീസിംഗ് സംവിധാനത്തിലാക്കുന്നതിന്‍റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ജില്ലയിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ “പ്രൊജക്റ്റ്തൗസന്‍റെ് ഐസ്”ന് ബിനാനിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ തുടക്കമായി.

പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധയിടങ്ങളിലായി ആദ്യഘട്ടത്തിൽ 44 സി.സി.ടി.വി.ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത് ക്യാമറകളുടെ സ്വിച്ച്ഓൺ ബിനാനിപുരം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വച്ച് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ബിനാനിപുരം വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് ടി.ബി.സജീവ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു, ആലുവ ഡി.വൈ.എസ്.പി   ജി.വേണുവിനെ ചടങ്ങിൽ ആദരിച്ചു. ബിനാനിപുരം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എ.കെ.സുധീർ പ്രോജക്ട് അവതരിപ്പിച്ചു. കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ്, ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയസിംഗ്, ബിനാനിപുരം വെൽഫയർ അസോസിയേഷൻ സെക്രട്ടറി പി.കെ.സാദാശിവൻപിള്ള, ഭാരവാഹികളായ എം.എ.അബ്ദുൾ കരീം, കെ.രാജഗോപാലൻ എന്നിവർ സംസാരിച്ചു.

റൂറൽജില്ലാ അസ്ഥാനത്ത് പ്രവർത്തിക്കുന്ന കമാന്‍റെ് ആന്‍റെ് കൺട്രോൾ റൂമിനു കീഴൽ റൂറൽ ജില്ലയാകെ സി.സി.ടി.വി. നെറ്റ് വർക്ക് കേന്ദ്രീകൃത നിരീക്ഷണ സംവിധാനം ഉപയോഗിച്ച് സബ്ബ് ഡിവിഷണൽ പോലീസ് ഓഫിസുകളിലും, പോലീസ് സ്റ്റേഷനുകളിലും നിരീക്ഷണ സൗകര്യം ഏർപ്പെടുത്തും. ജില്ലയിൽ നടപ്പിലാക്കുന്ന പ്രൊജക്റ്റ്തൗസന്‍റെ് ഐസ് പദ്ധതി പ്രകാരം ദിവസം മുഴുവൻ സാങ്കേതിക നിരീക്ഷണം സാധ്യമാകുന്നതിന് ഉയർന്ന റെസല്യൂഷനിലുള്ള സി.സി.ടി.വി.ക്യാമറകൾ പ്രധാന ജംഗ്ഷനുകളിലും, സ്ഥലങ്ങളിലും, സ്കൂൾ /കോളേജ് പരിസരങ്ങളിലും സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.. ഇങ്ങനെ സ്ഥാപിക്കുന്ന ക്യാമറകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ ജില്ലാ അസ്ഥാനത്തെ കൺട്രോൾ റൂമിലുള്ള ഉദ്യോഗസ്ഥർ ദിവസം മുഴുവൻ നിരീക്ഷണ വിധേയമാക്കും.

വിവിധ സംഘടനകളുടെയും / സ്ഥാപനങ്ങളുടെയും സഹകരണത്തോടും പങ്കാളിത്തത്തോടും കൂടി ഈ പദ്ധതി ജില്ലയൊട്ടാകെ രണ്ട് ഘട്ടമായിട്ടാണ് നടപ്പാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here