ന്യൂഡല്‍ഹി: ബ്രഹ്മകുമാരി ആത്മീയസഭയുടെ മേധാവി ദാദീ ജാനകി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്. 104 വയസ്സായിരുന്നു. 1916ലായിരുന്നു ജനനം.

ആ ദിവാത്മാവ് ഈശ്വരന്റെ മടിയിലേക്ക് ഒഴുകി എത്തിയിരിക്കുന്നു. നിരവധി പേരുടെ സൗഖ്യത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ആ ആത്മീയവ്യക്തിത്വത്തിന് മൗനത്തോ ടെയുള്ള വിടവാങ്ങലാണ് നാം നല്‍കേണ്ടത്’ ദാദിയുടെ ഔദ്യോഗിക ട്വിറ്റര്‍ സന്ദേശത്തിലൂടെ ആശ്രമാധികാരികള്‍ അറിയിച്ചു.
‘വ്യക്തിപരമായി ഓരോരുത്തരും ആര്‍ജ്ജിക്കേണ്ട ധൈര്യം, സ്വാതന്ത്യം എന്നിവയിലൂടെ നടത്തേണ്ട പ്രവര്‍ത്തനം ദാദിയുടെ  പ്രവര്‍ത്തനത്തില്‍ വലിയൊരു സന്ദേശത്തിന്റെ അക്ഷയഖനിയാണെന്ന് തിരിച്ചറിയുന്നു’ ആശ്രമം ട്വിറ്ററിലെഴുതി. 1937 മുതല്‍ ബ്രഹ്മകുമാരീ ആത്മീയ സഭയുടെ പ്രവര്‍ത്തനത്തില്‍ മുഴുകിയ ദാദീ ജാനകി 40 വര്‍ഷത്തോളം ലണ്ടന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here