ന്യൂഡൽഹി: രാമാനന്ദസാഗറിൻ്റെരാ​മാ​യ​ണം ദൂരദർശനിൽ വീ​ണ്ടും പുനഃസം​പ്രേഷ​ണം ചെ​യ്യു​ന്നു. കേ​ന്ദ്ര വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്ത​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. ശ​നി​യാ​ഴ്ച മു​ത​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ 10 വ​രെ​യും രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ 10 വ​രെ​യു​മാ​ണ് സീ​രി​യ​ൽ പുനഃസംപ്രേഷണം ചെ​യ്യു​ന്ന​ത്.

1987ലാ​ണ് ആ​ദ്യ​മാ​യി രാ​മാ​യ​ണം ദൂ​ര​ദ​ര്‍​ശ​ന്‍ വ​ഴി പ്ര​ക്ഷേ​പ​ണം ചെ​യ്ത​ത്. സി​നി​മ സം​വി​ധാ​യ​ക​ന്‍ രാ​മ​ന​ന്ദ സാ​ഗ​ര്‍ ആ​ണ് ഈ ​പ​ര​മ്പ​ര​യു​ടെ നി​ര്‍​മാ​താ​വ്. ഇ​ത് പോ​ലെ ത​ന്നെ ബി​.ആ​ര്‍. ചോ​പ്ര സം​വി​ധാ​നം ചെ​യ്ത മ​ഹാ​ഭാ​ര​തം സീ​രി​യ​ലും ദൂ​ര​ദ​ര്‍​ശന്‍ പുനഃസം​പ്രേഷ​ണം ചെ​യ്യ​ണം എ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നുണ്ട്. രാമാനനന്ദ സാഗറിന്റെ രാമായണത്തിൻ്റെഅവതരണഗാനം പോലും അത്രമേൽ ജനങ്ങളെ സ്വാധീനിച്ചിരുന്നു എന്നത് ഇന്നും രാമായണത്തിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒന്നാണ്. പിന്നീട് ആവർത്തനങ്ങൾ നിരവധി വന്നെങ്കിലും രാമാനനന്ദ സാഗറിന്റെ രാമായണം എന്നും ഉയർന്നുതന്നെ നിന്നു. 1987ൽ സംപ്രേക്ഷണം ആരംഭിച്ച് 88ൽ അവസാനിച്ച രാമായണം അക്കാലത്തെ തലമുറയ്‌ക്കൊന്നാകെ സമ്മാനിച്ചത് എന്നും ഓർ‌ക്കാൻ കഴിയുന്ന അതുല്യമായ ഒരു ഗൃഹാതുരതയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here