Please select a YouTube embed to display.

https://youtu.be/F7UfIgpNQdc

കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയാ സെൽ കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി നിർമിച്ച ‘തിരിച്ചറിവ്’ ഹ്രസ്വ ചിത്രം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പ്രകാശനം ചെയ്തു. പൊതുഗതാഗതം പുനരാരംഭിച്ചപ്പോൾ പൊതുജനങ്ങൾ നിയന്ത്രണങ്ങൾ ലാഘവത്തോടെ കാണുന്നു എന്ന നിരീക്ഷണത്തിന്റെ ഭാഗമായാണ് ബോധവൽക്കരണ ലഘുചിത്രം തയ്യാറാക്കിയത്.
സോഷ്യൽ മീഡിയാ സെൽ കൺവീനർ ജി. അനിൽ കുമാറിന്റെ ആശയത്തിന് സോഷ്യൽ മീഡിയാ സെൽ അംഗമായ അമീർ മൈതീൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം കോവിഡ് കാലഘട്ടത്തെ വളരെ ലാഘവത്തോടെ നോക്കിക്കാണുന്ന ഒരു ഭർത്താവിന്റെയും സാമൂഹിക പ്രതിബദ്ധതതയുള്ള ഒരു ഭാര്യയുടെയും ഒരു പ്രഭാതത്തിൽ നടക്കുന്ന സാംഭാഷണ ശകലങ്ങളിലേക്കാണ് നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്.
ചിത്രത്തിന്റെ കലാസാങ്കേതികമായ മുഴുവൻ ജോലികളും കെ എസ് ആർ ടി സി സോഷ്യൽ മീഡിയാസെല്ലിലെ അംഗങ്ങളാണ് നിർവഹിച്ചിരിക്കുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. നീതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്മിത. എസ് തിരുവനന്തപുരം സിറ്റി യൂണിറ്റിലെ വനിതാ കണ്ടക്ടറാണ്. പ്രകാശ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷിനു എ. കെ പാപ്പനംകോട് യൂണിറ്റിലെ കണ്ടക്ടറും സോഷ്യൽ മീഡിയാ സെൽ അംഗവുമാണ്. പ്രശാന്ത് എം. ആർ, മാസ്റ്റർ പാർഥിവ്, മാസ്റ്റർ ദർശൻ തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയാ സെൽ അംഗമായ പ്രശാന്ത്. വി ആണ് ഏകോപനം്. രജീഷ് (ആർ ആർ ക്രിയേഷൻസ് – പുളിയറക്കോണം) ആണ്  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ചടങ്ങിൽ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ജി. അനിൽകുമാർ, ഷറഫ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here