കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിനു പിന്നിൽ നിരവധി പേരുണ്ടെന്ന് പോലീസ് നടിയും മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്നവരുമായ മറ്റ് മൂന്ന് പേർ കൂടി സമാനമായ പരാതിയുമായി പോലീസിനെ സമീപിച്ചു’

കേസിൽ പിടിയിലായ നാലുപേര്‍ക്ക് പുറമെ മറ്റ് മൂന്ന് പേർ കൂടിയുണ്ടെന്നും ഇവരിൽ രണ്ടു പേർ ഉടൻ പിടിയിലാകുമെന്നും ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് തട്ടിപ്പ് നടന്നതെന്നും പോലീസ് നൽകുന്ന സൂചന . പത്തുലക്ഷം രൂപയോളം നടിയുടെ കുടുംബത്തിൽ നിന്ന് തട്ടിയെടുക്കാനും ഇവർ പദ്ധതിയിട്ടിരുന്നതായുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഷംനയ്ക്ക് പിന്നാലെ ഇപ്പോള്‍ മൂന്ന് പെൺകുട്ടികൾ പരാതിയുമായി മരട് പോലീസിനെ സമീപിച്ചിട്ടുണ്ട്. പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ മോഡലുകളായ പെൺകുട്ടികളിൽ നിന്ന് പണം തട്ടിയിരിക്കുന്നത്. ഇവരിലൊരാള്‍ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയുമാണ്. പ്രതികളുടെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞാണ് ഇവർ പരാതിയുമായി എത്തിയത്.പ്രതികൾക്ക് വിദേശത്തുനിന്നുംസ്വർണക്കടത്തുന്നവരുമായി ബന്ധമുണ്ട് എന്നും സൂചനയുണ്ട്.നാല് പേരാണ് ഇപ്പോള്‍ സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റൂര്‍ സ്വദേശി അഷ്‌റഫ് എന്നിവരാണ് പോലീസിന്‍റെ പിടിയിലായിരിക്കുന്നത്, ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇവരുടെ തട്ടിപ്പിനിരയായവര്‍ നിരവധിപേരുണ്ടെന്നും ഇവരും പരാതിയുമായി വരാൻ സാധ്യതയുണ്ടെന്നുമാണ് പോലീസ് പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here