ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഡിപ്പോ അടച്ചത്. ഗുരുവായൂര്‍- കാഞ്ഞാണി റൂട്ടില്‍ 25 ന് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ നിന്നുള്ള ഏഴ് സര്‍വീസുകള്‍ റദ്ദാക്കി. 25 ന് രാവിലെ എട്ടരയ്ക്കാണ് ഗുരുവായൂര്‍-കാഞ്ഞാണി വഴി തൂശൂരിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്. ഈ ബസിലെ കണ്ടക്ടര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here