തിരുവനന്തപുരം: കോവിഡ് പരിശോധനകളുടെ നിരക്ക് സർക്കാർ പകുതിയാക്കി കുറച്ചു. ആർടിപിസിആർ പരിശോധനയുടെ നിരക്ക് 2,750 രൂപയായാണ് കുറച്ചത്.
ട്രൂനാറ്റ് ഒന്നാം ഘട്ടത്തിൽ പോസിറ്റീവ് ആയവർക്കുള്ള രണ്ടാംഘട്ട പരിശോധനാ നിരക്ക് മൂവായിരത്തിൽ നിന്ന് 1500 രൂപയാക്കി കുറച്ചു. ആദ്യഘട്ട ട്രൂനാറ്റ് പരിശോധനയുടെ നിരക്ക് 1,500 രൂപയായി തുടരും.