തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​രെയും മാറ്റി. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സി​ലെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റാ​ന്‍റാ​യ വി. ​രാ​ജേ​ന്ദ്ര​നെ പ​രി​സ്ഥി​തി വ​കു​പ്പി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സി​ലേ​ക്കു സ്ഥ​ലം​മാ​റ്റി.

ഐ​ടി സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സി​ലെ കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് – ഒ​ന്നാ​യ ആ​ർ. ശ​ശി​ക​ല​യെ വ്യ​വ​സാ​യ വ​കു​പ്പി​ലെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വി​ൽ സ്ഥ​ലം​മാ​റ്റി നി​യ​മി​ച്ച് പൊ​തു​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ശി​വ​ശ​ങ്ക​റി​ന്‍റെ ഓ​ഫി​സ് സ്റ്റാ​ഫു​ക​ളാ​യി​രു​ന്നു ഇ​രു​വ​രും.

LEAVE A REPLY

Please enter your comment!
Please enter your name here