ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പാ​ക് പ്ര​കോ​പ​ന​ത്തി​ൽ മൂ​ന്നു ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ പ്രതിഷേധംഅറിയിച്ചു.പാക്ഹൈക്കമ്മീഷണറെവി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്.

പാകിസ്താന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയ വിവരം പ്രസ്താവനയിലൂടെയാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ സമാധാനം പാലിക്കാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വലിയ തിരിച്ചടിയാകും ഇന്ത്യയുടെ ഭാഗത്തു നിന്നും നേരിടേണ്ടിവരുക എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജമ്മു കശ്മീരിലെ കൃഷ്ണ സെക്ടറിലാണ് പാക് സൈന്യം കഴിഞ്ഞ ദിവസം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. ജനവാസ മേഖലയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

അതേസമയം അടുത്തിടെയായി ഇന്ത്യക്ക് നേരെയുള്ള പാകിസ്താന്റെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഈ വര്‍ഷം മാത്രം 2,711 തവണയാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിട്ടുള്ളത്. ആക്രമണങ്ങളില്‍ 21 പേര്‍ മരിക്കുകയും 94 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here