തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന്  ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ഇതോടെ പ്രഥമ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം അടക്കം ആറ് പേർ ക്വാറന്റീനിൽ പ്രവേശിച്ചു.
ഓഫീസ് ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഓഫീസിന്റെ പ്രവത്തനങ്ങൾ നടത്തിയിരുന്ന അഞ്ചു പേരേയും ഓഫീസിൽ സ്ഥിരമായി എത്താറുള്ള എ.എ.റഹീമിനേയുമാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് കുന്നുകുഴിയിലെ ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. മുൻകരുതലിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സന്ദർശകരുടെ എണ്ണം കുറയ്ക്കുകയും എത്തുന്നവരുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here