തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഏ​ഴ് ഡോ​ക്ട​ർ​മാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ 17 പേ​ർ​ക്ക് കോ​വി​ഡ്. ഇ​തോ​ടെ മെ​ഡി​ക്ക​ൽ‌ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​ഞ്ച് പി​ജി ഡോ​ക്ട​ർ​മാ​രെ കൂ​ടാ​തെ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ​ക്ക് കൂ​ടി​യാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​ഞ്ച് സ്റ്റാ​ഫ് ന​ഴ്സു​മാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ 40 ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യി​ലെ 150 ഓ​ളം ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കേ​ണ്ടി​വ​ന്ന​ത്. ഇ​ത് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി​യി​ലെ 19-ാം വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് രോ​ഗി​ക​ൾ​ക്കും കോ​വി​ഡ് ബാ​ധി​ച്ചു. ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യ​തോ​ടെ കൂ​ടു​ത​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ അ​ട​ച്ചി​ടേ​ണ്ടി​വ​ന്നേ​ക്കും. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒ.പി യുടെ പ്രവർത്തനം നിലക്കാനാണ് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here