ഹൈന്ദവ ദൈവങ്ങളുടെ വിഗ്രഹങ്ങൾ എറിഞ്ഞുടച്ച സ്ത്രീയ്ക്ക് കനത്ത ശിക്ഷ നൽകുമെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം . ബഹ്‌റൈനിലെ ഒരു ഷോപ്പിംഗ് മാളിൽ വിൽപ്പനക്ക് വച്ചിരുന്ന ഗണപതിവിഗ്രഹങ്ങളാണ് മുസ്ലീം യുവതി തകർത്തത് .

ഒരു ഇസ്ലാമിക രാജ്യത്തിലെ മാളിലാണോ ഹിന്ദു വിഗ്രഹങ്ങൾ സൂക്ഷിക്കുന്നത് , എന്ന് ആക്രോശിച്ചായിരുന്നു  വിഗ്രഹങ്ങൾ തറയിൽ എറിഞ്ഞ് തകർത്തത് . മറ്റൊരു സ്ത്രീ കടയുടമയോട് മുസ്ലീമാണോ എന്ന് ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.സംഭവത്തിന്റെ വീഡീയോ പുറത്ത് വന്നതോടെ ബഹ്റൈനിലെ ഹിന്ദു സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി .

.ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ സ്ത്രീയെ വളിച്ചു വരുത്തിയിരുന്നു .മതപരമായ വിഗ്രഹങ്ങൾ തകർത്തതിനു നിയമനടപടികൾ എടുക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ഹിന്ദു വിഗ്രഹങ്ങൾ തകർക്കുകയും ഹിന്ദു മതവികാരത്തെ അപമാനിക്കുകയും ചെയ്യുന്ന ക്രൂരമായ നടപടിക്കെതിരെ ഇന്ത്യയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here