തൃശൂർപ്രളയത്തിൽ  തകർന്ന പാവങ്ങളുടെ ദൈന്യത കാട്ടി ഒരു വിദേശരാജ്യത്തെ ജീവകാരുണ്യ സംഘടനയിൽനിന്ന് 20 കോടി നേടിയ ശേഷം അതിൽനിന്ന് സർക്കാർ ബിനാമികൾ കൈയിട്ടു വാരിയത് അഞ്ചു കോടിയോളം രൂപ. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണ അനുമതിക്ക് മാത്രം കമ്മിഷനെന്ന പേരിൽ 4.35 കോടി നൽകിയതായി കരാർ ഏറ്റെടുത്ത യൂണിടാക് പ്രതിനിധികൾ തന്നെ വെളിപ്പെടുത്തി. കമ്മിഷനെന്ന പേരിൽ മറ്റു പലർക്കും നൽകിയ പണം കണക്കാക്കിയാൽ അഞ്ചു കോടി വരും. ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്റും നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന അഴിമതി പുറത്തുവന്നത്. സ്വപ്‌നയെന്ന സ്വർണ്ണക്കടത്ത് കേസ് പ്രതി പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ വിസ്മൃതിയിലാകുമായിരുന്ന ഒരു വൻ അഴിമതിയാണ് ഇതോടെ പുറത്തുവന്നത്. സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട ശേഷമാണ് റെഡ്ക്രസന്റ് ഈ പണം കൈമാറിയത്. സർക്കാർ ഒന്നുമറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും കരാർ ഒപ്പിട്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് തെളിഞ്ഞിരുന്നു.

വീടുണ്ടാക്കാൻ 70 ലക്ഷം ദിർഹവും ആശുപത്രിയുണ്ടാക്കാൻ 30 ലക്ഷം ദിർഹവുമാണ് സർക്കാർ സ്വീകരിച്ചത്. ഭവന പദ്ധതി സ്വപ്‌നയെയും ശിവശങ്കറിനെയും ഏൽപിച്ച സർക്കാർ ബാക്കി പണം എന്തു ചെയ്തു എന്നറിയില്ല. തുടക്കം മുതലേ വടക്കാഞ്ചേരി പദ്ധതിയുടെ കാര്യത്തിൽ ദുരൂഹതകളുണ്ടായിരുന്നു. സ്ഥലത്തെ പ്രതിപക്ഷ എം.എൽ.എയായ അനിൽ അക്കരയെ അറിയിക്കാതെയാണ് കാര്യങ്ങൾ ചെയ്തിരുന്നത്. മുഖ്യമന്ത്രിയും പദ്ധതിക്കു വേണ്ടി തിടുക്കം കൂട്ടി. സന്ദീപ്, സ്വപ്‌ന, സരിത് എന്നിവരാണ് കമ്മിഷൻ കൈപ്പറ്റിയവരിൽ പ്രധാനികൾ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും കോൺസുലേറ്റ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. ഒരു കോടി രൂപയോളം സർക്കാർ ഉദ്യോഗസ്ഥർക്കും കോഴ നൽകിയെന്നാണ് വിവരം.
#GoldSmugglingCase #LDFGovernment #ldfcorruptgovt #Indialive

LEAVE A REPLY

Please enter your comment!
Please enter your name here