കൊച്ചി : പുനഃസംഘടനയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ കയ്യാങ്കളി. ആലുവ മുപ്പത്തടത്ത് കോണ്‍ഗ്രസ് ഓഫീസിലാണ് പ്രതിഷേധം കയ്യാങ്കളിയിലെത്തിയത്.

ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചതില്‍ തഴഞ്ഞു എന്നാരോപിച്ച് ഐ ഗ്രൂപ്പാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇത് ഗ്രൂപ്പ് തിരിഞ്ഞ് കയ്യാങ്കളിയാകുകയായിരുന്നു.

മണ്ഡലം ഭാരവാഹികള്‍ ചുമതല ഏറ്റെടുക്കുന്ന ചടങ്ങിലായിരുന്നു എ, ഐ ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഐഎന്‍ടിയുസി ഓഫീസിലെ കസേരകള്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here