മാദ്ധ്യമ പ്രവർത്തകരായ ജനപ്രതിനിധികൾക്ക് ആദരവ്

ആലുവ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ജില്ലയിലെ മാദ്ധ്യമ പ്രവർത്തകരെ കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റി ആദരിച്ചു. സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ഷാജി ഇടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. നിയുക്ത ജനപ്രതിനിധികളായ ചന്ദ്രകലാധരൻ (മരട് നഗരസഭ), എം.കെ. അനിൽകുമാർ (ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്), എം.എ. സുധീഷ് (ചിറ്റാറ്റുകര), എം.കെ. രാജേഷ് (കോട്ടുവള്ളി), എം.എം. ജോർജ് (തിരുമാറാടി), അഭിലാഷ് അശോകൻ (കീഴ്മാട്) എന്നിവരെയാണ് ആദരിച്ചത്.

ജില്ലാ പ്രസിഡൻറ് ബോബൻ ബി. കിഴക്കേത്തറ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗങ്ങളായ ശ്രീമൂലം മോഹൻദാസ്, എം.എ. ഷാജി, ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ, വൈസ് പ്രസിഡന്റ് എ.കെ. സുരേന്ദ്രൻ, പി.ഐ. നാദിർഷ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here