ആലുവ:ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ സഫിയ ഹംസയെന്ന വീട്ടമ്മയ്ക്ക് കൈത്താങ്ങൊരുക്കി സ്വാന്ത്വന സ്പർശം 2021 പരാതിപരിഹാര അദാലത്ത്. ആലുവ, പറവൂർ താലൂക്കുകളിലെ ജനങ്ങളുടെ വിവിധ പരാതികൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച അദാലത്തിൽ ആദ്യം പരിഗണിച്ചത് കാലടി ചെങ്ങൽ സ്വദേശിനിയായ സഫിയയുടെ പരാതിയായിരുന്നു.
ക്യാൻസർ ബാധിതനായ മകന്റെ തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 25000 രൂപ അനുവദിച്ചതിന് പുറമേ സ്വന്തമായുള്ള നാല് സെന്റ് ഭൂമിയിൽ ലൈഫ് പദ്ധതിയിൽ ഭവനമൊരുക്കാനുള്ള സഫിയയുടെ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർദേശം നൽകി.
ആലുവ യു.സി കോളേജിൽ നടത്തിയ അദാലത്തിന് കൃഷിവകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ, പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ എന്നിവർ നേതൃത്വം നൽകി. എസ്. ശർമ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ എസ്. സുഹാസ്, എസ്. പി കെ. കാർത്തിക്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here