കോളേജിന്റെ ഓരോ ദിവസത്തെയും പ്രവർത്തനത്തിന് ആവശ്യമായ അത്യാവശ്യ ജീവനക്കാരുടെ സേവനം പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. കോവിഡ് നിയന്ത്രണത്തിന്റെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ ബദ്ധിമുട്ട് നേരിടുന്നവർ പ്രിൻസിപ്പലിനെ അറിയിക്കണം. ഇവർക്ക് വർക്ക് ഫ്രം ഹോം ആയി ക്‌ളാസ് എടുക്കാം.
അധ്യാപകർ ക്‌ളാസ് എടുത്തതു സംബന്ധിച്ച റിപ്പോർട്ട് ആഴ്ചയിൽ ഒരിക്കൽ വകുപ്പ് മേധാവികൾ പ്രിൻസിപ്പലിന് നൽകണം. ഓൺലൈൻ ക്‌ളാസുകളിൽ പങ്കെടുക്കാനാവശ്യമായ സാങ്കേതിക സഹായം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വകുപ്പ് മേധാവികളുടെ പിന്തുണയോടെ സഹായം ലഭ്യമാക്കാൻ പ്രിൻസിപ്പൽമാർ മുൻകൈ എടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here