കൊച്ചി: ഫോർട്ട് കൊച്ചി നെഹ്രു പാർക്കിന് സമീപത്തു നിന്നും രണ്ട് വയസ്സുകാരനെ ഉപേക്ഷിച്ച സംഭവത്തിൽ രക്ഷിതാവിനെ കണ്ടെത്തി. അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മയും കാമുകനും അറസ്റ്റിൽ. കാമുകന്റെ നിർദ്ദേശ പ്രകാരം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു. മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി.

നെഹ്രു പാർക്കിന് സമീപം മണിക്കൂറുകളോളം മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ കഴിഞ്ഞ കുഞ്ഞിന്റെ വിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. കുട്ടിയെ കണ്ടെത്തുമ്പോൾ ഒരു പായ്‌ക്കറ്റ് ബിസ്‌ക്കറ്റ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. കുഞ്ഞിനെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിലേയ്‌ക്ക് കൈമാറിയിരുന്നു.

അസം സ്വദേശിയായ ആൺകുട്ടിയെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാഷ സഹായിയെ എത്തിച്ചാണ് കുട്ടിയുടെ ഭാഷ മനസിലാക്കിയത്. തുടർന്ന് കുഞ്ഞിന്റെ പേര് രാഹുൽ എന്നാണെന്നും അമ്മയുടെ പേര് പ്രിയങ്ക എന്നാണെന്നും പോലീസ് കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here