കൊച്ചി – നിയമസഭയിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സി.പി.എം. എം.എൽ.എ എ.എൻ.ഷംസീറിൻ്റെ കോലം കത്തിച്ച് ബി ജെ പി പ്രവർത്തകർ പ്രതിഷേധിച്ചു. എറണാകുളം സൗത്ത് മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ സഹോദരൻ അയ്യപ്പൻ റോഡിൽ നടന്ന പ്രതിഷേധ പരിപാടി ബിജെപി ജില്ലാ ജന.സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.പത്മകുമാരി അധ്യക്ഷത വഹിച്ച പ്രതിഷേധസമരത്തിന് സംസ്ഥാന കൗൺസിൽ അംഗം ഡോ.ജലജ ആചാര്യ ,ജില്ലാ കമ്മിറ്റിയംഗം എൻ‌ വി സുധീപ് ,മണ്ഡലം ജന.സെക്രട്ടറി അജിത് ,നേതാക്കളായ കെ.വിശ്വനാഥൻ ,സി.എ.സജീവൻ ,ജിത്തു ,ജയ് കിഷൻ, സജീവൻ തേവര ,ജയശ്രീ ,സന്ധ്യ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here