ബംഗളൂരു: ഹിജാബ് നിരോധനത്തിൽ നിലപാട്മാറ്റി കർണാടകയിലെ കോൺഗ്രസ് സർക്കാർ. കർണാടക എക്സാമിനേഷൻ അതോറിറ്റി നടത്തുന്ന മത്സരപരീക്ഷകളിൽ തല മറയ്ക്കുന്ന ഏത് വസ്ത്രവുംനിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.

കർണാടക എക്സാമിനേഷൻ അതോറിറ്റി നടത്തുന്ന പരീക്ഷകളിൽ ഹിജാബ് ധരിക്കാമെന്ന് കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ ഉത്തരവിറക്കിയിരു ന്നു. ഈ ഉത്തരവാണ് സർക്കാർ പിൻവലിച്ചത്. നി യമക്കുരുക്ക് നിലനിൽക്കുന്ന സാഹചര്യത്തിലു ള്ള താത്ക്കാലിക നടപടി മാത്രമാണിതെന്നാണ് വിലയിരുത്തൽ.

2022 ഫെബ്രുവരിയിലാണ് ബിജെപി സർക്കാർ കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിച്ചത്. ഹിജാബ് നിരോധനം പിൻവലിക്കുമെന്നത് 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here