കൊച്ചി : എറണാകുളം പെന്റാ മേനക റീറ്റെയ്ൽ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ടി വി ചലഞ്ചിന് തുടക്കമായി.
ലോക്ക് ഡൗൺ മൂലം കടകൾ തുറക്കാനാക്കാതെ ബുദ്ധിമുട്ടിലായിട്ടും ഓൺലൈൻ പഠനത്തിന് പഠിക്കാൻ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ടി വി നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് എറണാകുളത്തെ മൊബൈൽ ഷോപ്പുടമകൾ.
പദ്ധതിയുടെ ഉദ്ഘാടനം അവർ ലേഡീസ് സ്കൂളിലെ വിദ്യാർഥികൾക്ക് നൽകി കൊണ്ട് പെന്റാ മേനക വെൽഫെയർ അസോസിയേഷൻ സെക്രട്ടറി യാസിർ അറഫാത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. റീറ്റെയ്ൽ അസോസിയേഷൻ പ്രസിഡന്റ് ഷാഹുൽ ഹമീദ് ,സെക്രട്ടറി നൗഷാദ് വിടാകുഴ ,ഭാരവാഹികളായ സിയാദ് ,ഷാമോൻ ,അബു ,സലാം എന്നിവർ പങ്കെടുത്തു