ചെന്നൈ: മുത്തൂറ്റ് ഫിനാൻസിൽ വൻ കവർച്ച. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഹൊസൂർ ശാഖയിലാണ് കവർച്ച നടന്നത്. കൊള്ളസംഘം തോക്ക് ചൂണ്ടി 7 കോടി രൂപയുടെ സ്വർണമാണ് കവർന്നത്.
ബാഗലൂർ റോഡിൽ പ്രവർത്തിക്കുന്ന ശാഖയിൽ നിന്നും 25 കിലോ സ്വർണമാണ് കൊള്ളയടിക്കപ്പെട്ടത്. രാവിലെ 9.30ഓടെയാണ് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ കൊള്ളസംഘം ശാഖയിലെത്തിയത്. തുടർന്ന് ബ്രാഞ്ച് മാനേജരെ ആക്രമിച്ച ശേഷം കൊള്ള സംഘം 25 കിലോ സ്വർണവും 96,000 രൂപയുമായി കടന്നുകളയുകയായിരുന്നു.