പ്രളയത്തില്‍ വന്യമൃഗങ്ങള്‍ സുരക്ഷിതരെന്ന് വനംവകുപ്പ്

0
15

മലപ്പുറം: പെരുമഴ കേരളത്തില്‍ താണ്ഡവമാടി നൂറുകണക്കിന് മനുഷ്യജീവനുകള്‍ കവര്‍ന്നപ്പോഴും കേരളത്തിന്റെ 24 ശതമാനംവരുന്ന വനമേഖലയില്‍ ഒരുവന്യമൃഗത്തിന്റെപോലും ജീവന്‍പൊലിഞ്ഞില്ലെന്ന് വനംവകുപ്പിന്റെ അത്ഭുതകരമായ കണ്ടെത്തല്‍. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയും, മലയിടിഞ്ഞും, വെള്ളപ്പാച്ചിലുണ്ടായെങ്കിലും ഒരു മാന്‍കുഞ്ഞുപോലും ചത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ മഴക്കാലത്ത്തന്നെ തേക്കടിയില്‍ ഒരുപുലിയും, രണ്ട് ആനക്കുട്ടികളും, അതിരപ്പിള്ളി വാഴച്ചാലില്‍ ഒരു ആനയും ചത്തത് വേറെകാരണങ്ങളാലാണെന്നും വനംവകുപ്പ് കണ്ടെത്തി. ആറാം ഇന്ദ്രിയത്താല്‍ മൃഗങ്ങള്‍ പ്രളയവരവ് മുന്‍കൂട്ടിതിരിച്ചറിഞ്ഞ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിയതാകാം രക്ഷപ്പെടാന്‍ കാരണമെന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here