27 C
Kerala
Thursday, February 20, 2020
Home Blog

ത​മി​ഴ്നാ​ട്ടി​ലെ അവിനാശിയിൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ക​ണ്ട​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മരണം 20- ആയി. ​.25 പേർക്ക് ഗുരുതര പരുക്ക്.

കോയമ്പത്തൂർ തിരുപ്പൂരിൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ക​ണ്ട​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മരണം 20. ആയി.കോ​യ​ന്പ​ത്തൂ​ർ അ​വി​നാ​ശി റോ​ഡി​ൽ വ്യാ​ഴാ​ഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത വേ​ഗ​ത​യെ തു​ട​ർ​ന്ന് ഡി​വൈ​ഡ​ർ മ​റി​ക​ട​ന്ന് വ​ന്ന ക​ണ്ടെ​യ്ന​ർ ടൈ​ൽ ലോ​റി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. ബ​സി​ൽ 48 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് സ്ഥി​രീ​ക​ര​ണം. ബ​സി​ന്‍റെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മ​രി​ച്ച​താ​യാ​ണ് വി​വ​രം.

നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ബ​സ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മായി വരുന്നേയുള്ളൂ. കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സ്ഥ​ല​ത്തെ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടും എ​റ​ണാ​കു​ള​ത്തും ഇ​റ​ങ്ങാ​നു​ള്ള​വ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. വിദ്യാർത്ഥികളും ഉണ്ടായതായറിയുന്നു.പാലക്കാട് എം.പി.അപകടസ്ഥലത്തേക്ക് തിരിച്ചു. ആവശ്യ സഹായം നൽകാൻ പാലക്കാട് കളക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.ഗതാഗത മന്ത്രിയും അപകടസ്ഥലത്തേക്ക്,


ഇന്ത്യന്‍ 2 സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം 3 – പേര്‍ മരിച്ചു. 10- പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരിൽ സംവിധായകനും?

ചെന്നൈ: കമല്‍ഹാസന്റെ ഇന്ത്യന്‍ 2 സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. സാങ്കേതികപ്രവര്‍ത്തകരാണ് മരിച്ചത്. പുനമല്ലിയിലെ സിനിമ സെറ്റില്‍ ക്രെയിന്‍ മറിഞ്ഞാണ് അപകടമുണ്ടായത്.

 മദ്രാസിലെപൂ​ന​മ​ല്ലി​യി​ലെ ഇ​വി​പി ഫി​ലിം സി​റ്റി​യി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ചി​ത്രീ​ക​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച കൂ​റ്റ​ൻ ക്രെ​യി​ൻ മ​റി​ഞ്ഞു​വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഒ​രു അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ര​ണ്ടു ലൈ​റ്റ് ബോ​യി​ക​ളു​മാ​ണ് മ​രി​ച്ച​ത്.

സം​വി​ധാ​യ​ക​ൻ ഷ​ങ്ക​റി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കാ​ലി​നു നി​ര​വ​ധി ഒ​ടി​വു​ക​ളേ​റ്റ നി​ല​യി​ലാ​ണ് ഷ​ങ്ക​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന

കേന്ദ്ര പദ്ധതിയായ ശുചി മുറികൾ സംസ്ഥാനത്തും നടപ്പിലാക്കാനൊരുങ്ങി കേരള സർക്കാർ.

തിരുവനന്തപുരം: ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ല്‍ 24,000 ശുചിമുറികള്‍ നി​ര്‍​മ്മിക്കാ​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍.  സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ശുചിമുറി നിര്‍മ്മാണത്തിന് മൂന്നു സെന്റ് ഭൂമി കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. ഇതിനായി സര്‍ക്കാരിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമിയും വിനിയോഗിക്കും.ഇ​ന്നു ചേ​ര്‍​ന്ന മ​ന്ത്രി​സഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്
സഹകരിക്കാന്‍ താല്‍പര്യമുള്ള ഏജന്‍സികളെയും പങ്കെടുപ്പിക്കാനാണ് തീരുമാനം .

കൊച്ചിയിൽ തെരുവോര കച്ചവടം നിയന്ത്രിക്കണം – ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ തെരുവോര കച്ചവടം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. പ്രധാന സ്ഥലങ്ങളില്‍ തെരുവോര കച്ചവടം പൂര്‍ണ്ണമായും ഒഴിവാക്കണം. തിരക്കുള്ള സ്ഥലങ്ങളിലും പൊതുസ്ഥാപനങ്ങളുടെ പരിസരത്തും കച്ചവടം അനുവദിക്കരുതെന്നും ഹൈക്കോടതി. മറ്റു സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളോടെ മാത്രമേ അനുമതി നല്‍കാവുവെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ മേഖലയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു.

കൊച്ചി .ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ മേഖലയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം പുരോഗമിക്കുന്നതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഫയര്‍ ഫൈറ്റിംഗ് യൂണിറ്റുകളും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍റെ പ്രത്യേക അഗ്നിശമന യൂണിറ്റുകളും രംഗത്തുണ്ട്. കടമ്പ്രയാറില്‍ നിന്നും വെള്ളം പമ്പു ചെയ്യുന്നു. രാത്രിയിലും അഗ്നിശമന പ്രവര്‍ത്തനം തുടരുന്നതിനായി ഹൈ മാസ്റ്റ് ലൈറ്റുകളും ഹസ്ക ലൈറ്റുകളും വിന്യസിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ നിന്നുള്ള ഫയര്‍ ഫൈറ്റിംഗ് യൂണിറ്റുകളും ഉടനെ എത്തും.
ബ്രഹ്മപുരം മാലിന്യ സംസ്കരണ മേഖലയുടെ ചുമതലക്കാരായ കൊച്ചി കോര്‍പ്പറേേഷ ന്നെ ‍എ‍ഞ്ചിനീയര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് വായുവിന്‍റെ ഗുണനിലവാരം നിരന്തരം പരിശോധിച്ചു വരുന്നതായുംും കളക്ട അറിയിച്ചു.

കളക്ടർ റോഡിലിറങ്ങി: സുരക്ഷ ഉറപ്പുവരുത്താതെ പാഞ്ഞ ആറ് ബസുകൾ കൈയോടെ പിടികൂടി.

കൊച്ചി: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ നഗരത്തിൽ പാഞ്ഞ ആറ് ബസുകൾ ജില്ലാ കളക്ടർ കൈയോടെ പിടികൂടി. താക്കീതു നൽകി വിട്ടയച്ച ബസ് ജീവനക്കാരോട് ഇനിയും ആവർത്തിച്ചാൽ 304 വകുപ്പു പ്രകാരം നരഹത്യക്ക് കേസെടുക്കുമെന്ന മുന്നറിയിപ്പും നൽകി.
സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടോ എന്നറിയാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ആറ് ബസുകൾ കുടുങ്ങിയത്. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ഭാഗത്ത് ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് കളക്ടർ എസ്.സുഹാസ് വാഹന പരിശോധനക്ക് നേരിട്ടെത്തിയത്. വാഹന പരിശോധനക്ക് കളക്ടർ എത്തിയപ്പോൾ തന്നെ വിവരം സ്വകാര്യ ബസുകൾ പരസ്പരം കൈമാറിയിരുന്നു. പിന്നീടു വന്ന ബസുകളെല്ലാം തന്നെ വാതിൽ അടച്ചാണ് കടന്നു പോയത്. എന്നാൽ മോട്ടോർ വാഹന വകുപ്പിൻ്റെ സ്ക്വാഡ് വിവിധ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ടായിരുന്നു. വാതിൽ അടക്കാതെ വരുന്ന ബസുകളുടെ വിവരങ്ങൾ ആരംഭത്തിൽ തന്നെ കൈമാറിയിരുന്നു. ഇത്തരത്തിൽ എത്തിയ ബസുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ ബസ്സുകളിൽ വാതിൽ പാളി തുറന്നു വച്ച് സർവ്വീസ് നടത്തുന്നതിനാൽ യാത്രികർ ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് അപകടം ഉണ്ടാകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ചെറുവട്ടൂരിൽ ബസിൽ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചിരുന്നു. ഒരു മാസം മുമ്പ് കാക്കനാട്സ്വകാര്യ ബസിൻ്റ ഡ്രൈവറുടെ ഭാഗത്തെ വാതിൽ തുറന്നു വീണ് ടു വീലറിൽ സഞ്ചരിച്ചിരുന്ന കുട്ടിക്ക് പരിക്കേറ്റിരുന്നു. ഈ കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
യാത്രക്കാരുടെ സുരക്ഷയിൽ അലംഭാവം കാണിക്കുന്ന സ്വകാര്യ ബസുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുറ്റകൃത്യം ചെയ്യുന്ന ബസ് ജീവനക്കാർക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകും. ബസ്സിൻ്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടി ആരംഭിക്കുവാൻ കളക്ടർ ആർ.ടി.ഒ യ്ക്ക് നിർദ്ദേശം നൽകി. പരിശോധനക്ക് എറണാകുളം ആർ.ടി.ഒ കെ. മനോജ് കുമാർ, എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ എന്നിവർ വിവിധ സ്ക്വാഡുകൾക്കൊപ്പം പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കളക്ടർ അറിയിച്ചു.

തോക്കുകൾ പ്രദർശിപ്പിച്ച എ.ഡി.ജി.പിയുടെ നടപടി ദുരൂഹം: രാജാവിന്റെ കുറ്റം സൈനികൻ അന്വേഷിക്കുന്നതിന് തുല്യമാണ് ആഭ്യന്തര സെക്രട്ടറിയെ അന്വേഷണം ഏൽപ്പിച്ചത്.

സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സേ​ന​യു​ടെ തോ​ക്കെ​ല്ലാം ക​ണ്ടെ​ത്തി പ്ര​ദ​ര്‍​ശി​പ്പി​ച്ച ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യു​ടെ നി​ല​പാ​ട് ദു​രൂ​ഹ​മെ​ന്ന് പി.​ടി.​തോ​മ​സ് എം​എ​ൽ​എ. പോ​ലീ​സി​ലെ അ​ഴി​മ​തി മ​റ​ച്ചു​വെ​ക്കാ​നാ​ണ് ശ്ര​മം. ഇ​തി​ന് നി​യ​മ​സ​ഭ​യി​ല്‍ സ്പീ​ക്ക​റും കൂ​ട്ടു​നി​ന്നു. തോ​ക്കും വെ​ടി​യു​ണ്ട​യും ന​ഷ്ട​പ്പെ​ട്ട​ത് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ പോ​ലീ​സി​നെ​തി​രെ ഉ​ണ്ടാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ന്വേ​ഷി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് കു​റ്റ​സ​മ്മ​ത​മെ​ന്നും പി.​ടി.​തോ​മ​സ് പ​റ​ഞ്ഞു. രാ​ജാ​വ് ചെ​യ്ത കു​റ്റം സൈ​നി​ക​ൻ അ​ന്വേ​ഷി​ക്കു​ന്ന​ത് പോ​ലെ​യാ​ണി​ത്. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത തോ​ക്കു​ക​ൾ എ​ങ്ങ​നെ ക്രൈം​ബ്രാ​ഞ്ചി​ന് ക​ണ്ടെ​ത്താ​നാ​യെ​ന്നും എം​എ​ൽ​എ ചോ​ദി​ച്ചു.

ഒന്നര വയസുകാരന്റെ കൊലപാതകം – കുട്ടിയുടെ അമ്മയും, കാമുകനും അറസ്റ്റിൽ

കണ്ണൂരിലെ ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ അമ്മ ശരണ്യയും കാമുകനും അറസ്റ്റിൽ.കാമുകനൊത്ത് ജീവിക്കാനാണ് കുഞ്ഞിനെ ശരണ്യ കൊന്നതെന്ന് പോലീസ്. കുഞ്ഞിനെ തലക്കടിച്ചു കൊന്ന ശേഷം കടൽ തീരത്ത് ഉപേക്ഷിച്ചുഅച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലർച്ചെ രണ്ടു മണിയോടെ എടുത്തുകൊണ്ടുപോയി കടപ്പുറത്തേക്ക് പോയ ശരണ്യ കടൽ ഭിത്തിയിൽ എറിഞ്ഞു. കടൽ ഭിത്തിയിൽ ഇടിച്ച് തലയ്ക്ക് പരിക്കേറ്റതോടെ കുട്ടി കരയാൻ തുടങ്ങി.തുടർന്ന് ശരണ്യ കുഞ്ഞിൻറെ വാ പൊത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുവെന്ന് പോലീസ് പറഞ്ഞു. ശരണ്യയുടെ വസ്ത്രത്തിൽ കടൽ വെള്ളത്തിന്റെയും മണലിന്റെയും സാന്നിധ്യം കണ്ടതാണ് സംശയിക്കാൻ ഇടയായത്. കണ്ണൂർ തയ്യിൽ കൊടുവള്ളി വീട്ടിൽ ശരണ്യയുടെയും പ്രവീണിന്റെയും മകൻ വിയാന്റെ മൃതദേഹം ഇന്നലെയാണ് കടൽ ഭിത്തിയോട് ചേർന്ന് പാറക്കൂട്ടത്തിൽ ഇടയിൽ കണ്ടെത്തിയത്.

സി.പി.ഐ യൂണിയന്റെ പണിമുടക്കിന് സർക്കാർ ഡയ്സ്സ് നോൺ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സർക്കാരിനെതിരായ സിപിഐ സംഘടനയുടെ പണിമുടക്കിന് ഡയസ്‌നോൺ പ്രഖ്യാപിച്ചു.കെആർഡിഎസ്എ റവന്യൂ വകുപ്പിനെ ഞെരുക്കുന്നുവെന്ന് ആരോപിച്ചാണ് നാളെ പണിമുടക്ക് നടത്തുന്നത്.ധനവകുപ്പിന് എതിരെ നടത്തുന്ന പണിമുടക്കിന് ഒരു മാസം മുൻപ് നോട്ടീസ് നൽകിയതാണ്. നാളെ ജോലിക്ക് ഹാജരാകാത്തവർക്ക് ശമ്പളം ലഭിക്കില്ല എന്ന സൂചനയാണ് സർക്കാർ നൽകുന്നത് 

വിഴുപ്പലക്കി കെ.പി.സി. രാഷ്ടീയ കാര്യ സമിതി.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. നേതാക്കള്‍ തമ്മില്‍ ഐക്യവും കൂടിയാലോചനകളും ഇല്ലെന്ന് വിമര്‍ശനം. സിപിഎം സ്വാധീനത്തില്‍പ്പെട്ട ന്യൂനപക്ഷങ്ങളെ തിരികെ എത്തിക്കണമെന്ന് സമിതി അറിയിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിയാലോചന നടത്താറില്ലെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. വര്‍ക്കിംഗ് പ്രസിഡന്റായ തന്നെ മുല്ലപ്പള്ളി വിളിക്കാറില്ലെന്ന് സുധാകരന്‍. സുധാകരന്‍ തന്നെയും കണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. കെ കരുണാകരന്‍ പോലും നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു. നേതാക്കള്‍ എന്തുകൊണ്ട് പരസ്പരം ആലോചന നടത്തുന്നില്ലെന്ന് വിഡി സതീശന്‍ ചോദിച്ചു.

സി.എ.ജി. റിപ്പോർട്ട് – പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം:

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു​മെ​തി​രാ​യ സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആഭ്യന്തര സെക്രട്ടറിക്ക്മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം. .പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ കൂ​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
തോ​ക്കു​ക​ളും തി​ര​ക​ളും കാ​ണാ​താ​യ​തും, പോ​ലീ​സി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള പ​ണം വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​തും, ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​തും ഉ​ൾ​പ്പ​ടെ ഡി​ജി​പി​യെ പേ​രെ​ടു​ത്ത് കു​റ്റ​പ്പെ​ടു​ത്തു​ന്ന നി​ര​വ​ധി ക​ണ്ടെ​ത്ത​ലു​ക​ൾ സി​എ​ജി റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും റി​പ്പോ​ർ​ട്ട് ചോ​ർ​ന്നു​വെ​ന്ന ന്യാ​യ​മാ​ണ് സ​ർ​ക്കാ​ർ ആ​ദ്യം നി​ര​ത്താ​ൻ ശ്ര​മി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളെ​ക്കു​റി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​ത്.
കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ മാ​ത്ര​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​ട്ടുണ്ട്.

മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ്.മണി അന്തരിച്ചു.

തിരുവന​ന്ത​പു​രം: ക​ലാ​കൗ​മു​ദി ദി​ന​പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റും കേ​ര​ള കൗ​മു​ദി മു​ൻ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ എം.​എ​സ്. മ​ണി (79) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​ര​ത്തെ ക​ലാ​കൗ​മു​ദി ഗാ​ർ​ഡ​ൻ​സി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു​നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം വൈ​കി​ട്ട് അ​ഞ്ചി​ന് കു​മാ​ര​പു​രം ക​ലാ​കൗ​മു​ദി ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ക്കും.

പേ​ട്ട ഗ​വ. സ്കൂ​ൾ, സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം, ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് കോ​ള​ജി​ൽ​നി​ന്നാ​ണ് എം.​എ​സ്. മ​ണി പ്രീ- ​യൂ​ണി​വേ​ഴ്സി​റ്റി പാ​സാ​യ​ത്. തു​ട​ർ​ന്നു യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ​നി​ന്ന് ര​സ​ത​ന്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി. വി​ദ്യാ​ഭ്യാ​സ​കാ​ല​ത്തു​ത​ന്നെ കേ​ര​ള​കൗ​മു​ദി​യു​ടെ ലേ​ഖ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച എം.​എ​സ്. മ​ണി ബി​രു​ദ പ​ഠ​ന​ശേ​ഷം ഡ​ൽ​ഹി ലേ​ഖ​ക​നാ​യി ചു​മ​ത​ല​യേ​റ്റു. നാ​ലു​വ​ർ​ഷം പാ​ർ​ല​മെ​ന്‍റ് ലേ​ഖ​ക​നാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഫാ​ർ​മ​ക്കോ​ള​ജി അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​യി​രു​ന്ന ഡോ. ​ക​സ്തൂ​രി​ഭാ​യി​യാ​ണ് ഭാ​ര്യ. കേ​ര​ള​കൗ​മു​ദി അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​റാ​യി​രു​ന്ന വ​ത്സാ​മ​ണി മ​ക​ളും ക​ലാ​കൗ​മു​ദി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും എ​ഡി​റ്റ​റു​മാ​യ സു​കു​മാ​ര​ൻ മ​ണി മ​ക​നു​മാ​ണ്. കേ​ര​ള​കൗ​മു​ദി മു​ൻ റെ​സി​ഡ​ന്‍റ് എ​ഡി​റ്റ​ർ എ​സ്. ഭാ​സു​ര​ച​ന്ദ്ര​നാ​ണ് മ​രു​മ​ക​ൻ.
പ​രേ​ത​രാ​യ എം.​എ​സ്. മ​ധു​സൂ​ദ​ന​ൻ, എം.​എ​സ്. ശ്രീ​നി​വാ​സ​ൻ, എം.​എ​സ്. ര​വി എ​ന്നി​വ​രാ​ണു സ​ഹോ​ദ​ര​ങ്ങ​ൾ. കേ​ര​ള​കൗ​മു​ദി ചീ​ഫ് എ​ഡി​റ്റ​ർ ദീ​പു ര​വി സ​ഹോ​ദ​ര​പു​ത്ര​നാ​ണ്.

ത​ണ്ട​പ്പേ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മില്ല മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ണ്ട​പ്പേ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ഭൂ​മി​യു​ടെ ആ​ധാ​ര​വു​മാ​യി ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ത​ണ്ട​പ്പേ​രി​ലേ​ക്ക് കൈ​വ​ശ​മു​ള്ള എ​ല്ലാ ഭൂ​മി​യും മാ​റു​ന്ന​തോ​ടെ കൃ​ത്യ​ത ഉ​റ​പ്പാ​കു​മെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഒ​രു വ്യ​ക്തി​ക്ക് കൈ​വ​ശം വ​യ്ക്കാ​നാ​കു​ക പ​ര​മാ​വ​ധി ഏ​ഴ​ര ഏ​ക്ക​ർ ഭൂ​മി​യാ​ണ്. വി​വി​ധ ത​ണ്ട​പ്പേ​രി​ലു​ള്ള ഭൂ​മി​ക​ൾ​ക്ക് ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് എ​വി​ടെ ഭൂ​മി​യു​ണ്ടെ​ങ്കി​ലും ഒ​റ്റ ത​ണ്ട​പ്പേ​രി​ലേ​ക്ക് മാ​റും. പ​രി​ധി​യി​ൽ ക​ഴി​ഞ്ഞു ഭൂ​മി​യു​ള്ള​വ​രെ പി​ടി​കൂ​ടാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്നും റ​വ​ന്യു വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.

സംസ്ഥാനത്ത് പാല്‍ക്ഷാമം രൂക്ഷം.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പാ​ൽ​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം തേ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ടാ​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി പ​ള​നി സ്വാ​മി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ തു​ട​ർ​ന്നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ക്കും. കേ​ര​ള​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് പാ​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​ത്യാ​ശ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആലുവ ശിവരാത്രി – ജില്ലാ പോലീസ് ആസ്ഥാനത്ത് അവലോകന യോഗം ചേര്‍ന്നു

ആലുവ: ശിവരാത്രി മഹോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും, ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി ആലുവയിലുള്ള എറണാകുളം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് അവലോകന യോഗം ചേര്‍ന്നു.
റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്, ആലുവ ഡി.വൈ.എസ്.പി  ജി.വേണു, റൂറല്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.റാഫി, ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ വി.എസ്.നവാസ്, റൂറല്‍ ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, ആലുവ മുനിസിപ്പാലിറ്റിയിലെ വിവിധ വിഭാഗം ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളായ എക്സൈസ്, ഫയര്‍ & റെസ്ക്യൂ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, പി.ഡബ്യു.ഡി, ഗതാഗത വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വിഭാഗം, നാഷണല്‍ ഹൈവേ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പ്, , മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ , സേവാ ഭാരതി എന്നിവയുടെ പ്രതിനിധികള്‍, യോഗത്തില്‍ പങ്കെടുത്ത് അതാത് വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളും , വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിപ്പിച്ച് നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു.
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായുംംം റൂറൽ എസ് പി അറിയിച്ചു..ൽ

പെട്രോൾ പമ്പിലെകൊല- വാർഷികത്തിന് രണ്ടു ദിനം മുന്നേ പ്രതി പിടിയിൽ

പെരുമ്പാവൂർ – ഒക്കൽ പെട്രോൾ പമ്പിലെ കൊലപാതകം വാർഷികത്തിന് രണ്ട് ദിനം മുൻപ് പ്രതി പിടിയിൽ. പെരുമ്പാവൂർ ഒക്കൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെപെട്രോൾ പമ്പിലെ ജോലിക്കാരനായ ആസാം സ്വദേശി മോഹിബുള്ള കൊല്ലപ്പെട്ട കേസിൽ ആസാം സ്വദേശി തന്നെയായ പങ്കജ് മണ്ഡൽ (21) നെ ആണ് പെരുമ്പാവൂർ ഇൻസ്‌പെക്ടർ പി.എ. ഫൈസൽ, എസ്ഐ . ശശി, എ.എസ്.ഐ.വിനോദ് എന്നിവർ ചേർന്ന് മാറമ്പിള്ളിയിൽ നിന്ന് പിടികൂടിയത്
കൊലപാാതകത്തിന് ആഴ്ചകൾ മുൻപ് പെട്രോൾ പമ്പിൽ ജോലിക്ക് എത്തിയ ഇരുവർക്കും പമ്പുടമ പമ്പിന്‍റെ എതിർവശത്തുള്ള മൂന്നു നില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസ സൗകര്യം ഒരുക്കിയിരുന്നു. പ്രസ്തുത കെട്ടിടത്തിൽ 20/02/2019 തിയതി ആണ് കൊലപാതകം നടന്നത്. കൊലപതകത്തിന് ശേഷം പ്രതി റൂം പൂട്ടി രക്ഷ പെട്ടു. അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് 24 ന് പോലീസ് എത്തി റൂം തുറന്നപ്പോൾ ആണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവസമയത് ഇരുവർക്കും മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാൽ പ്രതി മുൻപ് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകൾ കേന്ദ്രികരിച്ചു അന്വേഷണം നടത്തിയെങ്കിലും മദ്യപാനിയും പണം വച്ച് ചീട്ട് കളിക്കാരനും ആയ തിനാൽ പണം തീരുന്ന മുറക്ക് മൊബൈൽ ഫോണും സിം കാർഡും വില്പന നടത്തിയതിനാൽ അന്വേഷണ ത്തിന് പ്രയോജനം ചെയ്തില്ല. വളരെ ചെറുപ്പത്തിൽ മാതാപിതാക്കൾ മരണപ്പെട്ടതിനാൽ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത പ്രതി നാട്ടിൽ ആരും അടുപ്പം സൂക്ഷിക്കുകയോ നാട്ടിൽ ആരും ആയി ബന്ധപ്പെടുകയോ നാട്ടിൽ പോവുകയോ ചെയ്തിരുന്നില്ല ഒരു വര്ഷത്തിനിടയില് 2 പ്രാവിശ്യം ആസ്സാം ലും ഒരു പ്രാവിശ്യം അരുണാചൽ പ്രദേശിലും അന്വേഷണം നടത്തിയെങ്കിലും പ്രതി കേരളം വിട്ട് പോയിരുന്നില്ല. കാസറഗോഡ് മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന പ്രതി ഒരു മാസം മുൻപ് ആണ് പെരുമ്പാവൂർ ന്   സമീപത്തുള്ള മാറമ്പിള്ളിയിൽ ജോലിക്ക് എത്തിയത്. സോഷ്യൽ മീഡിയ യിൽ നിന്ന് ലഭിച്ച ചില സൂചന ക ളാ ണ് പ്രതിയെ പിടികൂടാാൻ പോലീസിന് സഹായം ആയത്.

ആധാർ അധിഷ്ഠിത യൂണിക്ക് തണ്ടപ്പേർ സംസ്ഥാനത്ത് നടപ്പാക്കുന്നു. – പുതിയ കരമടക്കാൻആധാർ നിർബന്ധം.

ആധാർ അധിഷ്ഠിതതണ്ടപർ സംസ്ഥാനത്ത്ആ നടപ്പാക്കുന്നതിന്റെ ഭാഗമായി കരമടക്കുമ്പോൾ ഇനി ആധാറുമായി ബന്ധിപ്പിക്കണം. ഇതിന്റെ ഉത്തരവ് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കി. പുതുതായി ആധാരം രജിസ്റ്റർ ചെയ്ത് പോക്ക് വരവ് നടത്തുന്നവർ, കരം പുതുക്കുന്നവർ എന്നിവർ ഇനി ആധാർ ലിങ്ക് ചെയ്താതാൽ മാത്രമേ ഇനികരമടക്കാൻ സാധിക്കൂ എന്നാണറിയുന്നത്.ഈ മാസം14-നാണ് റവന്യൂ വകുപ്പിന്റെ റിപ്പോർട് പുറത്തിറങ്ങിയത്.
. എന്നാൽ എന്നു മുതൽ നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടില്ല.സർക്കാരിന് ഇനി വളരെ എളുപ്പമാണ്‌ സംഗതികൾ. ഇത്തവണ കരം അടയ്ക്കാൻ പോകുന്നവർ ഉടമയുടെ ആധാർ കാർഡ്‌ കൂടെ കൊണ്ടു പോയാലേ കരം അടയ്ക്കാൻ പറ്റൂ.
പിന്നെ സർക്കാരിന്‌ ഒരു ക്ലിക്കിൽ സംഭവം കിട്ടും. ഒരു ആധാർ നമ്പറിൽ എത്രയിടത്ത്‌ കരം അടച്ചു എന്നുമാത്രം നോക്കും.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പ്രധാനമായും ഇതില്‍ പിടിക്കപ്പെടാൻ പോകുന്നത്. കാരണം കൈക്കൂലിയിലൂടെയും അഴിമതിയിലൂടെയും സമ്പാദിച്ചതെല്ലാം ഭൂമിയിലാണ് മിക്കവരും നിക്ഷേപിച്ചിരിക്കുന്നത്.
അർഹതയില്ലാത്തത്‌ നോക്കാൻ ഏൽപ്പിച്ചു കൊടുത്ത അവകാശികളേക്കാൾ അങ്കലാപ്പിലായത്‌ ഏറ്റെടുത്ത ബിനാമികളാണ്‌.

തൃശൂരിലെ കാട്ടുതീ:മരണം മൂന്നായി. പൊള്ളലേറ്റ വാച്ചറും മരിച്ചു;

തൃശൂര്‍: തൃശൂരില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരു വനപാലകന്‍ കൂടി മരിച്ചു. എന്‍ആര്‍എം വാച്ചര്‍ കൊടുമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ ശങ്കരന്‍ (48) ആണ് മരിച്ചത്. ഇതോടെ ചെറുതുരുത്തി ദേശമംഗലം ഒന്നാം വാര്‍ഡിലെ കൊറ്റമ്പത്തൂരില്‍ പടര്‍ന്ന കാട്ടുതീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി.
ട്രൈബല്‍ വാച്ചര്‍ ദിവാകരന്‍, തീ പടരുന്ന സമയങ്ങളില്‍ താല്‍ക്കാലികമായി ജോലിക്ക് വിളിക്കുന്ന എന്‍എംആര്‍ വാച്ചര്‍ വേലായുധന്‍ എന്നിവരാണ് മരിച്ചത്.
കൊറ്റമ്പത്തൂരില്‍ കഴിഞ്ഞ രണ്ടു ദിവസമായി അടിക്കാടിന് തീപിടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വൈകിട്ട് നാലോട് കൂടി കാറ്റ് ദിശമാറി വീശിയതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിന്ന ഭാഗത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേര്‍ തീയില്‍പ്പെട്ട് മരിച്ചത്

ഡിജിപിക്ക് ചെലവഴിക്കാവുന്ന ഫണ്ട് രണ്ട് കോടിയിൽ നിന്നും അഞ്ച് കോടിയായി ഉയർത്തി.

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങൾ വിവാദമാവുന്നതിനിടെ ഡിജിപിക്ക് ചെലവഴിക്കാവുന്ന ഫണ്ട് കുത്തനെ ഉയർത്തി സർക്കാർ ഉത്തരവിറക്കി. രണ്ട് കോടിയിൽ നിന്നും അഞ്ച് കോടിയായാണ് തുക ഉയർത്തിയത്.

പൊലീസ് നവീകരണത്തിന് കീഴിലെ പദ്ധതി ചെലവുകൾക്കാണ് തുകയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലീസ് നവീകരണഫണ്ടിലെ ധൂർത്തും അഴിമതിയും വിവാദമായി മാറിയതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

സിഎജി റിപ്പോർട്ട് പുറത്താതാവുന്ന തിന് രണ്ടാഴ്ച മുൻപാണ് ഉത്തരവ് ഇറങ്ങിയത്. നവീകരണ ആവശ്യങ്ങൾക്കുള്ള തുക ഉയർത്തണമെന്നാവശ്യപ്പെട്ട് 2018 മുതൽ ഡിജിപി ലോകനാഥ് ബെഹ്റ ആറ് തവണ ആഭ്യന്തരവകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തരവകുപ്പിന്റെ പുതിയ ഉത്തരവ്.2013ൽ ഒരു കോടി രൂപയായിരുന്ന ഫണ്ട് 2015ലാണ് രണ്ട് കോടി രൂപയായി ഉയർത്തിയത്. പിന്നാലെയാണ് 2020ൽ ഈ തുക കുത്തനെ ഉയർത്തിക്കൊണ്ടുളള ഉത്തരവും പുറത്തുവന്നിരിക്കുന്നത്