മഴക്കെടുതി കണക്കെടുപ്പിലെ അവ്യക്തത; പഞ്ചായത്ത് തല യോഗം വിളിക്കാന്‍ താലൂക്ക് വികസന സമിതിയോഗത്തില്‍ തീരുമാനം

0
4
ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ സണ്ണിജോസഫ് എം.എല്‍.എ.സംസാരിക്കുന്നു

ഇരിട്ടി. മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിലും മഴകെടുതിയിലുമുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിലും വ്യാപകമായി അപകാതയുള്ളതായി ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നാശം നേരിട്ട മേഖലയിലെ പഞ്ചായത്തു പ്രസിഡണ്ടുമാരാണ് യോഗത്തില്‍ പരാതി ഉന്നയിച്ചത്. നഷ്ടം കണക്കാക്കുന്നതിലെ അവ്യക്തത പരിഹരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത്-റവന്യു വകുപ്പ് ഉദ്യേഗസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ വികസന സമിതിയോഗത്തില്‍ തീരുമാനമായി. ബന്ധപ്പെട്ടയോഗങ്ങളില്‍ തഹസില്‍ദാര്‍ പങ്കെടുക്കും. താലൂക്ക് പരിധിയിലെ നാശം നേരിട്ടവരുടെ പ്രാഥമിക കണക്ക് പൂര്‍ത്തിയായിട്ടുണ്ട് .കൃഷിസ്ഥലം നഷ്ടപ്പെട്ടവരുടെ കണക്കെടുപ്പ് ബന്ധപ്പെട്ട വകുപ്പ് ഉദ്യേഗസ്ഥര്‍ നടത്തി കൊണ്ടിരിക്കുകയാണെന്ന് തഹസില്‍ദാര്‍ പറഞ്ഞു സത്യസന്ധമായ കണക്കെടുപ്പ് നടത്തി യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യേഗസ്ഥര്‍ തയ്യാറാക്കണമെന്നും ഈകാര്യത്തില്‍ അലംഭാവം കാണിക്കരുതെന്നും സണ്ണിജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. തകര്‍ന്ന ഗ്രാമിണ റോഡുകളുടെ പുനര്‍നിര്‍്മ്മാണം പഞ്ചായത്തുകള്‍ ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അപ്രായോഗികമാണെന്നും വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്താലും ഇപ്പോള്‍ കണക്കാക്കിയ പുനര്‍നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റ് അനുസരിച്ച ഭാരിച്ച തുക വകയിരുത്തുന്നത് ബുദ്ധിമുണ്ടാകുമെന്നും പല പദ്ധതികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ യോഗത്തില്‍ പറഞ്ഞു. കീഴൂര്‍, കോളാരി, കൊട്ടിയൂര്‍ വില്ലേജുകളിലെ മഴക്കെടുതി മൂലം നാശം നേരിട്ട 24പേര്‍ക്ക് ഇതിനകം സര്‍ക്കാറിന്റെ അടിയന്തര ആശ്വാസമായ 10000 രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് തുക ഉടന്‍ തന്നെ കൈമാറാന്‍ ആവശ്യമായ നടപടി സ്വികരിച്ചു വരുന്നതായും തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍ യോഗത്തെ അറിയിച്ചു. ഈവര്‍ഷം കാല വര്‍ഷക്കെടുതിയില്‍ താലൂക്ക് പരിധിയില്‍ മരണമടഞ്ഞവരുടെ രണ്ട് കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചതായും ബാക്കിയുള്ള മൂന്ന് കുടുംബങ്ങള്‍ക്ക് അടുത്ത ദിവസം തന്നെ അനുവദിക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.നാശഷ്ടത്തിന്റെ കണക്കെടുപ്പിന് വിഘാതമാവുന്ന തരത്തില്‍ ചില പഞ്ചായത്ത്-വില്ലേജ് ഓഫിസുകളില്‍ ജിവനക്കാരുടെ കുറവുണ്ടെന്നും പുനര്‍വിന്യാസത്തിലൂടെ ഈ കാര്യം അടിയന്തരമായും പരിഹരിക്കണമെന്നും യോഗത്തില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ഷാജി ആവശ്യപ്പെട്ടു രണ്ട് മാസം മുമ്പുണ്ടായ മാക്കുട്ടം ഉരുള്‍പൊട്ടലില്‍ വീടും സര്‍വ്വസ്വവും നഷ്ടപ്പെട്ടവരുടെ പുനരധിവാസം വേഗത്തിലാക്കണമെന്നും വാടക വീടുകളില്‍ താമസിക്കുന്നവരുടെ വാടക പോലും ഇനിയും അനുവദിച്ചിട്ടില്ലെന്നും പായംപഞ്ചായത്ത് പ്രസിഡണ്ട് എന്‍.അശോകന്‍ പറഞ്ഞു. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ശക്തമായ കുത്തൊഴുക്കില്‍ പുഴയോരത്ത് അടിഞ്ഞ്കൂടിയ പുഴി അടിയന്തരമായി ഉപയോഗപ്പെടുത്താന്‍ ആവശ്യമായ നടപടി റവന്യു വകുുപ്പ് സ്വികരിക്കണമെന്ന് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബാബുജോസഫ് ആവശ്യപ്പെട്ടു. യോഗത്തില്‍ സണ്ണിജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പ്രസന്ന,പഞ്ചായത്ത്പ്രസിഡണ്ടുമാരായ ഷിജിനടുപറമ്പില്‍(ആറളം),പി.പി.സുഭാഷ്(തില്ലങ്കേരി), ഷെര്‍ലിഅലക്സാണ്ടര്‍(ഉളിക്കല്‍), ഇന്ദിരാശ്രീധരന്‍(കൊട്ടിയൂര്‍), ഷീജസെബാസ്റ്റ്യന്‍(അയ്യംക്കുന്ന്), സെലിന്‍മാണി(കണിച്ചാര്‍),മൈഥിലിരമണന്‍(കേളകം),ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, യപാര്‍ട്ടി പ്രതിനിധികളായ ഇബ്രാഹിം മുണ്ടേരി,പടിയൂര്‍ ദാമേദരന്‍,ജോര്‍ജ്ജ്ക്കുട്ടിഇരുമ്പുക്കുഴി, വി.വി.ചന്ദ്രന്‍ എന്നിവരും സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here