സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ഭക്ഷണസാധനങ്ങളുടെ വില്‍പ്പന തകൃതി

0
18

പുതുനഗരം : ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അംഗീകാരമില്ലാതെ ഭക്ഷണസാധനങ്ങളുടെ വില്‍പ്പന വ്യാപകമാകുന്നു. റെഡിമെയ്ഡ് ചപ്പാത്തി. പൊറോട്ട, ഇഡലി ദോശ തുടങ്ങിയ റെഡിമെയ്ഡ് മാവുകളുടെ വില്പനയാണ് ഗ്രാമങ്ങളില്‍പോലും സജീവമായിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ണയിച്ചിട്ടുള്ള മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് നിലവില്‍ ഇത്തരം ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകമായിട്ടുള്ളത് .

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനും ഫുഡ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ഇത്തരം ഗുണനിലവാരം ഉറപ്പിക്കാതെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഒരു നടപടിയും പരിശോധനയും നടക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൊടുവായൂര്‍, പുതുനഗരം, വണ്ടിത്താവളം,കൊല്ലങ്കോട്, വടവന്നൂര്‍ എന്നീ പ്രദേശങ്ങളിലാണ് ലൈസന്‍സുകള്‍ പോലും ലഭിക്കാത്ത ഭക്ഷ്യ ഉത്പന്നങ്ങളുടെ വില്പന പാക്കറ്റുകളിലാക്കി  നടത്തിക്കൊണ്ടിരിക്കുന്നത്.
ശീതീകരണ സംവിധാനമുള്ള സ്ഥലങ്ങളില്‍ മാത്രം സൂക്ഷിക്കേണ്ട ചപ്പാത്തി, പൊറോട്ട തുടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങളെ തുറസായ സ്ഥലങ്ങളിലാണ് വില്‍പ്പനയ്ക്കായി സ്റ്റാളുകളില്‍ വെച്ചിട്ടുള്ളത്. 48 മണിക്കൂറിനകം ഉപയോഗിക്കേണ്ട റെഡിമെയ്ഡ് ഭക്ഷ്യവസ്തുക്കള്‍ അഞ്ചു ദിവസത്തിലധികം വരെ വില്പനയ്ക്ക് വയ്ക്കുന്നത് മിക്കസ്ഥലങ്ങളിലും വാക്കുതര്‍ക്കത്തിന് കയ്യേറ്റങ്ങള്‍ക്കും വരെ കാരണമായിട്ടുണ്ട്. ഫുഡ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്ക് പോലും മിക്കസ്ഥലങ്ങളിലും എത്താറില്ല ജനജീവിതത്തിലെ ആരോഗ്യ അവസ്ഥയെ തകിടം മറിക്കുന്ന ഇത്തരം റെഡിമെയ്ഡ് ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനയ്‌ക്കെതിരെ ശക്തമായ പരിശോധനയും നിയമനടപടികളും ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here