ഡോ. പ്രമോദ് കൊയിലി നിര്യാതനായി

0
1

കണ്ണൂര്‍: നഗരത്തിലെ കൊയ്‌ലി ആശുപത്രി ഡയറക്റ്ററും സാമൂഹ്യ പ്രവര്‍ത്തകനവുമായ ഡോ. പ്രമോദ് കൊയിലി നിര്യാതനായി. സംസ്‌കാരം ഇന്ന്(വ്യാഴം) ഉച്ചയ്ക്ക് 12ന് പയ്യാമ്പലത്ത്.റേഡിയോളജിസ്റ്റ് കൂടിയായ ഡോക്റ്റര്‍ പ്രമോദ് മൂന്ന് ദശാബ്ദം കൊയിലി ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. പ്രോട്ടറി, ഫ്രീ നേഴ്‌സണ്‍ തുടങ്ങിയ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ച പ്രമോദ് നഗരത്തിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊയിലി മാനേജിങ് പാര്‍ട്ട്ണര്‍ കെ. ഭാസ്‌കരന്‍-ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: സുലോചന. മക്കള്‍: അക്ഷയ്, അദ്വൈത് (വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: പ്രീത, പ്രദീപ്(പ്ലാന്റര്‍).

LEAVE A REPLY

Please enter your comment!
Please enter your name here