പരുമലതിരുമേനിയുടെ 116-ാമത് ഓര്‍മപ്പെരുന്നാള്‍ 26 ന്

0
54

മാന്നാര്‍: പരിശുദ്ധ പരുമല തിരുമേനിയുടെ 116 – മത് ഓര്‍മ പെരുന്നാളിന് 26ന് കൊടിയേറും.26 ന് 10 ന് ഉപവാസ ധ്യാനവും. മധ്യസ്ഥ പ്രാര്‍ത്ഥനയും. സഖ
റിയാസ് മാര്‍ അന്തോണിയോസ് ഉദ്ഘാടനം ചെയ്യും.2 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. 3 ന് തീര്‍ത്ഥാടന വാരാഘോഷ പൊതുസമ്മേളനം കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്യും.5ന് 144 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അഖണ്ഡ പ്രാര്‍ത്ഥനയ്ക്ക് തുടക്കമാകും. 7 ന് കണ്‍വന്‍ഷന്‍ ഡോ :യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് നിര്‍വ്വഹിക്കും.27 ന് 10 ന് മലങ്കര ബാലസമാജം നേതൃസമ്മേളനം. ഡോ.ദിവ്യ എസ് അയ്യരും 2.30 ന് കുടുബ ബോധന സെമിനാര്‍ഡോ :യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസം, 4ന് ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പര സഖറിയാസ് മാര്‍ അപ്രേ മുംഉദ്: ചെയ്യും 28ന് 10.30 ന് മലങ്കര ബസ് ക്യാമ്മ അസോസിയേഷന്‍ സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്.. ചെയ്യും. 2.30 ന് യുവജന സംഗമവും പ്രളയ ദുരിത രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള ആദരവും സജി ചെറിയാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.29 ന് 10.30ന് വിദ്യാര്‍ത്ഥി സംഗമം 2.30 ന് സഭയുടെ വിവാഹ സഹായ വിതരണം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വ്വഹിക്കും.30 ന് 10 ന്.മാര്‍ത്തമറിയം സമാജ സമ്മേളനം 31 ന് 10 ന് പരിസ്ഥിതി സെമിനാര്‍ഡോ :ജോസഫ് മാര്‍ ദിവാന്നാ സീയോസ് ഉദ്ഘാടനം ചെയ്യും.നവംബര്‍ 1 ന് 10.30 ന് സന്യാസ സമൂഹം സമ്മേളനം: 2.30 ന് തീര്‍ത്ഥാടകസമാപന സമ്മേളനം ബാവ ഉദ്ഘാടനം ചെയ്യും. 5 ന് അഖണ്ഡ പ്രാര്‍ത്ഥന സമാപനം. 8.15ന് പെരുന്നാള്‍ റാസ .2 ന് 8.30 ന് കാതോലിക്ക ബാ വായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന.11 ന് നേര്‍ച്ചസദ്യ 12 ന് എം.ജി.ഒ.സി.എസ്.എം സംഗമം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.2 ന് റാസയും നടക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, സെമിനാരീ മാനേജര്‍ ഫാ: എം.സി. കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here