ദേശീയതാരം പിന്നിലായി; സ്വര്‍ണമണിഞ്ഞ് സനിക

0
6

തിരുവനന്തപുരം: യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ കുതിച്ച സനികയ്ക്ക് അഭിമാനനേട്ടം. ദേശീയ താരത്തെ പിന്നിലാക്കിയാണ് കട്ടിപ്പറ ഹോളി ഫാമിലി സ്‌കൂളിലെ കൊച്ചുമിടുക്കി സ്വര്‍ണമണിഞ്ഞത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ മല്‍സരം ആരംഭിക്കുന്നതിന് മുമ്പേ ദേശീയതാരം സി. ചാന്ദ്നിയ്ക്കായിരുന്നു വിജയ സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ മല്‍സരം തുടങ്ങിയ ആദ്യസെക്കന്റുകളില്‍ തന്നെ സനിക മുന്നേറി. ഫിനിഷിങ് പോയിന്റിലെ റെഡ് റിബണ്‍ തൊടുമ്പോള്‍ ചാന്ദ്നി രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപി സ്വര്‍ണം നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ എന്‍. പൗര്‍ണമിയും സ്വര്‍ണ നേട്ടത്തിലെത്തി. പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ ആലപ്പുഴ സെന്റ് ജോസഫിലെ ആരതിക്കാണ് സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ആലപ്പുഴ ചുനക്കര ഗവ വൊക്കേഷണല്‍ എച്ച്എസ്എസിലെ ശ്രീകാന്തിനാണ് സ്വര്‍ണം എറിഞ്ഞിട്ടു.

അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരമാണ് സ്വന്തമാക്കിയത്. 3000 ജൂനീയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ സായിയുടെ സല്‍മാന്‍ ഫറൂക്കിന് സ്വര്‍ണത്തിലേക്ക് ഓടിക്കയറി. രണ്ടാം സ്ഥാനം എം.വി.അമിത്ത് (കോതമംഗലം മാര്‍ബസേലിയേസ്).

LEAVE A REPLY

Please enter your comment!
Please enter your name here