വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കഷ്ടകാലം; യാത്രക്കാര്‍ പെരുവഴിയിസാവുന്നത് നിത്യസംഭവം

0
15

കല്‍പ്പറ്റ: കെ.എസ്ആര്‍.ടിസി ബസ്സുകള്‍ പെരുവഴിയിലാവുന്നത് വയനാട്ടില്‍ നിത്യസംഭവമമാകുന്നു. റോഡുകളുടെ ശോച്യാവസ്ഥയും സ്‌പെയര്‍ പാര്‍ട്‌സുകളുടെ ഗുണനിലവാര കുറവുമാണ് ബസ്സുകള്‍ യാത്രക്കാരെ പെരുവഴിയിലാക്കി പണിമുടക്കുന്നത്.

ജില്ലയിലെ മൂന്നു ഡിപ്പോകളില്‍ നിന്നായി പുറപ്പെടുന്ന സര്‍വീസുകളില്‍ ഏറെയും തിരിച്ചെത്താനാവാതെ പെരുവഴിയില്‍ കിടക്കുകയാണ്. ഇന്നലെ മാത്രം ആറു സര്‍വീസുകളാണ് മാനന്തവാടി ഡിപ്പോയില്‍ മാത്രം പെരുവഴിയിലായത് .അഞ്ചുകുന്ന് സ്‌കൂളിനു മുന്നില്‍ നെല്ലിയമ്പം ബത്തേരി റൂട്ടില്‍ കല്ലോടി, വാളാട് കാട്ടിക്കുളം അപ്പപ്പാറ തുടങ്ങി ആ റോളം സര്‍വീസുകള്‍ ഇന്നലെ മാത്രം പെരുവഴിയിലായി. മറ്റ് ഡിപ്പോകളുടെ അവസ്ഥയും ഇതു തന്നെയാണ്.തീര്‍ത്തും ഗുണനിലവാരം കുറഞ്ഞ സ്‌പെയര്‍ പാര്‍ട്‌സുകളാണ് വയനാട്ടിലെ വിവിധ ഡിപ്പോകളിലെത്തുന്നത്. പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന റോഡുകളില്‍ ഗുണനിലവാരം കുറഞ്ഞ സ്പയര്‍ പാര്‍ട്‌സുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്താനാവില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.വയനാട്ടില്‍ ഏറ്റവും കൂടുതല്‍ ലോക്കല്‍ സര്‍വീസുകളുളളതും കലക്ഷന്‍ ഉള്ളതുമായ ഡിപ്പോയാണ് മാനന്തവാടി സ്വകാര്യ സര്‍വീസുകളോട് മത്സരിച്ച് മുന്‍കാലങ്ങളില്‍ നല്ല കലക്ഷന്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പലപ്പോഴും സര്‍വീസുകള്‍ പുര്‍ത്തീകരിക്കാനാവാത്തതുമൂലം കലക്ഷന്‍ കുത്തനെ കുറയുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റൂറല്‍ സര്‍വീസുകള്‍ നടത്തുന്ന ജില്ലകളിലൊന്നാണ് വയനാട് മലബാറില്‍ പൊതുവെ കെ.എസ്ആര്‍.ടിസിയെ ഇല്ലാതക്കാനുള്ള ശ്രമങ്ങളും സ്വകാര്യ മേഖലക്കു വേണ്ടി സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here