വിസമ്മതപത്രത്തിന് ഏറ്റ തിരിച്ചടി

0
15

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് സംഭാവന സ്വീകരിക്കുന്ന ‘സാലറി ചലഞ്ച്’കേരളത്തില്‍ വലിയ വിവാദം ഉയര്‍ത്തിയിരുന്നു. ജീവനക്കാര്‍ ഒരുമാസത്തെ മുഴുവന്‍ ശമ്പളം സംഭാവനയായി നല്‍കണംഎന്ന്‌സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ജീവനക്കാര്‍ക്കിടയില്‍നിന്നു തന്നെ വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വിസമ്മതപത്രംഹാജരാക്കാന്‍ സര്‍ക്കാര്‍ അനുശാസിച്ചു. അതില്‍ നീതികേടിന്റെ ഒരു യുക്തിയില്ലായ്മ ഉണ്ടായിരുന്നു.പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ചവരെ സഹായിക്കേണ്ടത് പൊതു ബാദ്ധ്യതയാണെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല.മനുഷ്യകാരുണ്യപരമായ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍കേരളീയരെല്ലാം തങ്ങളാല്‍ കഴിയും വിധം സഹകരിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാരില്‍സാധാരണക്കാരായവര്‍ പോലും അര്‍പ്പണബോധത്തോടെ ഏര്‍െപ്പട്ട കാര്യം ലോകശ്രദ്ധ ആകര്‍ഷിച്ചതാണ്.ഗവണ്‍മെന്റിന്റെപ്രതിനിധികളുടെ ആരുടെയെങ്കിലും ആഹ്വാനം ചെവിക്കൊïല്ലആപത്തുകാലത്ത് ജനങ്ങള്‍ ഒരുമയോടെ പ്രവര്‍ത്തിക്കുന്നത്.ജനങ്ങളില്‍ നൈസര്‍ഗ്ഗികമായുള്ള പരോപകാര പ്രേരണയാണ്അതിന്റെ ഹേതു. പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവനഅര്‍പ്പിക്കുന്നതിലും ഉദാരമായാണ് കേരളീയര്‍ പങ്കെടുക്കുന്നത്.കേരളീയരുടെ ആ ഉദാരമനസ്‌ക്കത നന്നായി അറിയാവുന്ന മുഖ്യമന്ത്രി പിണറായിവിജയന്‍ പ്രളയകാലത്ത് ജനങ്ങളോട് നടത്തിയഅഭ്യര്‍ത്ഥനകളെല്ലാം അവര്‍ അക്ഷരംപ്രതി അനുസരിക്കുക മാത്രമല്ല, സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലേറെ സേവനങ്ങള്‍ ജനങ്ങളില്‍നിന്ന് ഉïാകുകയും ചെയ്തു. വസ്തുത ഇതാണെന്നിരിക്കെസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോട് ഒരുമാസത്തെ വേതനംദുരിതാശ്വാസസഹായമായി ആവശ്യപ്പെടാന്‍മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ചേതോവികാരം എന്തെന്ന് മനസ്സിലാവുന്നില്ല.

സംഭാവന ഒരാള്‍ സ്വമേധയാ നല്‍കുന്ന ഔദാര്യവും മഹാമനസ്‌ക്കതയും ആണ്. അതെത്രയായിരിക്കണം എന്ന് സംഭാവനസ്വീകരിക്കുന്ന ആള്‍ നിശ്ചയിക്കുന്നത് ഭംഗിയുള്ള കാര്യമല്ല. ഒരുപക്ഷേ, ഒരു മാസത്തെ വേതനത്തിലേറെ തുകസംഭാവന നല്‍കാന്‍കെല്‍പ്പുള്ളവരും മനസ്സുള്ളവരും കïേക്കാം.അവര്‍ക്കുമുന്നില്‍സര്‍ക്കാര്‍ എന്തിന് പരിധി നിര്‍ണ്ണയിക്കണം? അതുപോലെ മാസശമ്പളം കൊണ്ട് ജീവിക്കുന്നവരാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ബഹു ഭൂരിപക്ഷവും. ഒരു മാസത്തെ ശമ്പളം പത്ത് തവണയായിനല്‍കണമെന്നു വന്നാല്‍ അത്തരം ജീവനക്കാരുടെ മാസ ബഡ്ജറ്റ് താളംതെറ്റും.അവരില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക്ഇഷ്ടമുള്ള തുക സ്വീകരിക്കുന്നതല്ലേ ഉചിതം. സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ച ഒരുമാസ വേതനം നല്‍കാന്‍ കഴിയാത്തവര്‍ വിസമ്മതപത്രംഒപ്പിട്ടുനല്‍കണം എന്ന് അനുശാസിക്കുന്നത് സാമാന്യുദ്ധിക്കു
നിരക്കുന്നതല്ല. സമ്മതപത്രം ആവശ്യപ്പെടുന്നത് മനസ്സിലാക്കാം.സംഭാവന നല്‍കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന് പറയുന്നത് സര്‍ക്കാര്‍ ജീവനക്കാരെ സംന്ധിച്ചിടത്തോളം ഒരു ഭീഷണിയായി കരുതും. അതുകൊïാണ് സര്‍ക്കാരിന്റെ ആ ‘നെഗറ്റീവ്”സമീപനത്തിനെതിരെ ജീവനാുടെ സംഘടന കോടതിയെസമീപിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരും സ്വന്തംജീവനക്കാരോട് ഇങ്ങനൊരു ശത്രുതാസമീപനം സ്വീകരിച്ചിട്ടില്ല.സര്‍ക്കാരിനെ അനുകൂലിക്കുന്ന സംഘടനയില്‍പെട്ട ജീവനക്കാര്‍പ്രത്യക്ഷത്തില്‍ എതിര്‍ത്തില്ലെങ്കിലും അവരും ഈ കര്‍ക്കശ സമീപനത്തോട് വിയോജിക്കുന്നവരാണ്. ശിക്ഷാ നടപടികളോ ദുരിതപൂര്‍ണ്ണമായ സ്ഥലംമാറ്റങ്ങളോ ഭയന്ന് സംഭാവന പിരിവില്‍ സഹകരിക്കുന്നവരാണ് ഏറെ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടഒരു ഭരണകൂടം സ്വന്തം ജീവനക്കാരെ നിര്‍ന്ധപിരിവിന്റെപേരില്‍ശത്രുക്കളാക്കരുത്. കോടതിയില്‍ സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി ഹൈക്കോടതിയില്‍നിന്ന് വിധിയുïായത് മാനിക്കേïതായിരുന്നു. എന്നാല്‍ വാശിയോടെ സാലറിചലഞ്ചിന് എതിരായ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.സുപ്രീംകോടതിയില്‍ നിന്നുïായ പ്രധാന നിരീക്ഷണത്തോടെസര്‍ക്കാരിന്റെ അപ്പീല്‍ തള്ളിപ്പോയതില്‍ ഒട്ടും അത്ഭുതമില്ല.ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിനു ലഭിച്ച നിയമോപദേശം ശരിയായ ദിശയിലാണെന്ന് തോന്നുന്നില്ല. അതുകൊണ്ടാണല്ലോ സുപ്രീംകോടതിയിലെ ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായബഞ്ച്ഇങ്ങനെ അഭിപ്രായപ്പെട്ടത്: ”കേരള സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ന്യായാധിപന്‍മാരായ ഞങ്ങളും സംഭാവന നല്‍കിയിട്ടുï്. അങ്ങനെ നല്‍കേണ്ട എന്നായിരുന്നു താല്പര്യമെങ്കില്‍ ഞങ്ങള്‍ക്കു നല്‍കാതിരിക്കാമായിരുന്നു. വിസമ്മതപത്രം നല്‍കി സ്വയം അപമാനിതരാകേണ്ട കാര്യമില്ലല്ലോ.” വിസമ്മതപത്രം ഹൈക്കോടതി റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here