ദേശീയ ആയുര്‍വ്വേദ ദിനം: സംസ്ഥാനതല ഉദ്ഘാടനം നാളെ

0
79

കണ്ണൂര്‍: മൂന്നാമത് ദേശീയ ആയുര്‍വ്വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. രാവിലെ 11 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷത വഹിക്കും.
പൊതുജനാരോഗ്യവും ആയുര്‍വ്വേദവും എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വ്വേദ ദിനാചരണത്തിന്റെ മുഖ്യ പ്രമേയമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആയുര്‍വ്വേദ ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. രാരീരം, ആരണ്യ കിരണം മൊബൈല്‍ ആയുഷ് ട്രൈബല്‍ യൂണിറ്റ്, ആയുഷ് ക്ലബ്, ജ്യോതിര്‍ഗമയ, ഹര്‍ഷം എന്നീ പദ്ധതികളുടെ ഉദ്ഘാടനവും പരിപാടിയില്‍ നടക്കും. ആയുര്‍വ്വേദ രംഗത്തെ നവീന ആശയങ്ങള്‍ ഉള്‍പ്പെടുത്തി സെമിനാറുകളും സ്പെഷ്യലിറ്റി വിഭാഗങ്ങളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പുകളും പൊതുജനങ്ങള്‍ക്കായി സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിക്കും.
ദേശീയ ആയുഷ്മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്‍വ്വേദ ചികിത്സാ വകുപ്പ്, ആയുര്‍വ്വേദ വിദ്യാഭ്യാസ വകുപ്പ്, ആയുര്‍വേദ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം, സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നിന്നുള്ള എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ അഞ്ചിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. നവംബര്‍ അഞ്ചിന് രാവിലെ ഒന്‍പത് മണി മുതല്‍ ചേമ്പര്‍ ഓഫ് കൊമേഴ്സില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാം. ഫോണ്‍: 9447312856, 0497 2706666.
വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പി ആര്‍ ഡി ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ആര്‍ ബിന്ദു, ഡി പി എം ഡോ. കെ സി അജിത്കുമാര്‍, വി മനോജ് കുമാര്‍, ഡോ. പി മോഹനന്‍, ഡോ. അമൃര്‍നാഥ് പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here