ദേശീയ പാതയില്‍ വാഹനാപകടം;ഒരാള്‍ മരിച്ചു. അഞ്ചോളം പേര്‍ക്ക് പരുക്ക്.

0
4

വടകര: ദേശീയ പാതയില്‍ പുതുപ്പണം കോട്ടക്കടവില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്ക്. ശ്രീകണ്ഠാപുരം സ്വദേശി തങ്കപ്പ(45)നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകളും,ഭര്‍ത്താവും,അവരുടെ കുട്ടിയുമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. സാരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ പത്തയോടെയാണ് അപകടം. ആള്‍ട്ടോ കാര്‍ കോഴിക്കോട്ടേക്ക് പോകുന്നതിനിടയില്‍ നിര്‍ത്തിയിട്ട ലോറിയിലിടിക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here