എം.പിക്കെതിരേ അപവാദ പ്രചരണം; രണ്ടുപേര്‍ അറസ്റ്റില്‍

0
5

കണ്ണൂര്‍: സാമൂഹ്യ മാധ്യമങ്ങളിലൂടെ പി.കെ.ശ്രീമതി എംപിക്കെതിരെ അപവാദ പ്രചാരണം നടത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ചെക്കിക്കുളം തായക്കണ്ടി ഹൗസില്‍ ശ്രീജിത്ത്.എം.കെ, കണ്ണൂര്‍ തെക്കീ ബസാറിലെ മനോജ് എം.പി എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരേയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.ശബരിമല വിഷയത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി നടത്തുന്ന അപവാദപ്രചാരണങ്ങളും അശ്ലീല പ്രയോഗങ്ങളും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് എം.പി കണ്ണൂര്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു. സ്ത്രീ എന്ന നിലയില്‍ എം.പിയെ അപമാനിക്കുന്ന വിധത്തിലായിരുന്നു പല പ്രതികരണങ്ങളും. ഈ കേസുമായി ബന്ധപ്പെട്ട് നടുവില്‍ സ്വദേശി സജിത്ത് കപ്പള്ളിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
ഇതോടെ ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.സംഘപരിവാര്‍ നേതാവ് ഡോ.എന്‍.ഗോപാലകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. യുട്യൂബില്‍ ഉള്‍പ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ട് അപവാദപ്രചാരണം നടത്തിയവരെ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here