അമ്മത്തൊട്ടിലില്‍ നിന്ന് അമേരിക്കയിലേയ്ക്ക്

0
10

മേട്ടുക്കട:അമ്മത്തൊട്ടില്‍ ഉപേക്ഷിക്കപ്പെട്ട സ്വസ്തിക്കിന് ഒന്നര വര്‍ഷത്തിനുശേഷം മറ്റൊരു ഭൂഖണ്ഡത്തില്‍ പുതിയൊരു വീട്. ജനിച്ച് രണ്ടുദിവസം മാത്രം പ്രായമുളളപ്പോഴാണ് സ്വസ്തിക്ക് അമ്മത്തൊട്ടിലില്‍ എത്തിയത്.കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ സംരക്ഷണയിലായിരുന്ന സ്വസ്തിക്കിനെ വെള്ളിയാഴ്ച അമേരിക്കക്കാരിയായ റൂത്ത് ആനി കോണറാണ് ദത്തെടുത്തത്.വാഷിങ്ടണില്‍ ലീഗല്‍ കംപ്ലൈന്റ് മാനേജറാണ് റൂത്ത് (44). കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് അഥോറിറ്റി വഴി അവര്‍ ദത്തെടുക്കല്‍ പ്രക്രിയയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നു. അവരുടെ ചുറ്റുപാടുകളെക്കുറിച്ച് പഠനം നടത്തി തൃപ്തികരമായതിനെത്തുടര്‍ന്ന് കുട്ടിയെ കൈമാറാനുള്ള നടപടികള്‍ നടന്നു. പിന്നീട്, കേരള സംസ്ഥാന ശിശുക്ഷേമ സമിതി നടപടികളുമായി മുന്നോട്ടു പോകാന്‍ അനുവാദം നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here