വാറണ്ട് കേസിലെ പ്രതിയെ പോലീസും അഭിഭാഷകനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി

0
8

മാനന്തവാടി :ചെക്ക് കേസ്സിലെ വാറണ്ട് പ്രതിയെ പോലീസുകാരനും അഭിഭാഷകനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. അപ്പപ്പാറ പി.എച്ച്.സി ജീവനക്കാരനായഒണ്ടയങ്ങാടി പേടപ്പാട്ട് ബേബി (52) ക്കാണ് മര്‍ദ്ദനമേറ്റത്.മുഖത്തും ചുണ്ടിലും മുറിവേല്‍ക്കുകയും കൈക്കും കാലിനു ബൂട്ടുകൊണ്ട് ചവിട്ടപാടുകകളും ഉണ്ട്.തൊടുപുഴ സി.ജെ.എം.കോടതിയിലെ രണ്ട് ചെക്ക് കേസുകളില്‍ ബേബിക്കെതിരെ വാറണ്ട് നിലനില്‍ക്കുന്നുണ്ട്. ഈ കേസില്‍ പ്രതിയെ പോലീസ് സഹായത്തോടെ പിടികൂടാനായി തൊടുപുഴ ബാറിലെ അഭിഭാഷകന്‍ ഷാജി ജോസഫ് മാനന്തവാടി സ്റ്റേഷനിലെ സി.പി.ഒ.കെ.ജി.ശശിയുടെ സഹായത്തോടെ വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ബേബിയുടെ വീട്ടില്‍ എത്തി. സ്റ്റേഷനിലേക്ക് വരുവാന്‍ ആവിശ്യപ്പെട്ടു. എന്നാല്‍ കേസ് ഈ മാസം 23ന് കോടതി പരിഗണിക്കുന്നുണ്ടെന്നും മാതാവ് മരിച്ചിട്ട് നാല് ദിവസം മാത്രമേ ആയിട്ടുള്ളൂവെന്ന് പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബേബി പറഞ്ഞു.അതേസമയം സ്റ്റേഷനിലേക്ക് വരുവാനായി കാത്തു നില്‍ക്കുകയും അകത്ത് നിന്ന് ഫോണ്‍ ചെയ്തുതു കൊണ്ടിരുന്ന ബേബി തന്നെ തള്ളിയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഓടുന്നത് തടയാന്‍ ശ്രമിച്ച തന്നെയും അഭിഭാഷകനെയും ബേബി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പോലീസുകാരന്‍ ശശി പറഞ്ഞു. വിവരമറിഞ്ഞ് മാനന്തവാടിയില്‍ നിന്നും കൂടുതല്‍ പോലീസ് എത്തി ബേബിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.പരിക്കേറ്റ ശശിയും ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. അഭിഭാഷകന്‍ പ്രാഥമിക ചികിത്സയും തേടി. സംഭവം അറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ തടിച്ചുകൂടിയത് ബഹളത്തിന് ഇടയാക്കി. മാനന്തവാടി സി.ഐ.പി.കെ.മണിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here