ലോകത്തിലെ ഏറ്റവും വലിപ്പമേറിയ കഥകളി രൂപം നാടിന് സമർപ്പിച്ചു

0
36

ലിനു ജോയി
കുമളി : ലോകത്തിലെ ഏറ്റവും വലിപ്പമേറിയ കഥകളി രൂപം നാടിന് സമർപ്പിച്ചു. യൂണിവേഴ്‌സൽ റെക്കോഡ് ഉൾപ്പടെയുള്ള ഏജൻസികൾ രൂപം കണ്ട് പരിശോധന പൂർത്തിയാക്കിയിരുന്നു. തേക്കടി ഹോട്ടൽ ഹൈറേഞ്ച് പ്ലാസയിലാണ് ഈ ശില്പം പൂർത്തിയായത്. പൂര്ണ്ണമായും സിമന്റിലാണ് ലോകത്തിലെ ഏറ്റവും വലി കഥകളി ശില്പം നിർമ്മിച്ചിരിക്കുന്നത്. നാല്പത് അടി നീളവും ഇരുപത്തിമൂന്ന് അടി വീതിയുമുള്ള ശില്പം ആറുമാസം കൊണ്ടാണ് പൂർത്തിയായത്. കേരളത്തിന്റെ തനത് കലയായ കഥകളിക്ക് ടൂറിസം മേഖലയായ തേക്കടിയിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്..പ്രളയത്തെ തുടർന്ന് താറുമാറായ ടൂറിസം മേഖലക്ക് പുത്തൻ ഉണർവ്വുപകരുവാൻ ഇത് സഹായിക്കുമെന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ്. പറഞ്ഞു. കുമളിയിൽ നടന്ന ലളിതമായ ചടങ്ങിലാണ് കഥകളിരുപം അനാശ്ചാദനം ചെയ്തത്. കഥകളി കലാകാരന്മാരേയും ശില്പികളെയും ചടങ്ങിൽ ആദരിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ്, തേക്കടി ടൂറിസം ഡസ്റ്റിനേഷൻ പ്രമോഷൻ കൗൺസിൽ പ്രസിഡന്റ് ബാബു ഏലിയാസ്, റോട്ടറി ക്ലബ് പ്രസിഡനന്റ് ഡി.ഡി പുന്നൻ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here