ശബരിമല റിവ്യൂ ഹര്‍ജി: ബി.ജെ.പിയെ പരിഹസിച്ച് പി. രാജീവ്

0
22

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കിയതില്‍ ബി.ജെ.പി കാട്ടിയ കള്ളത്തരത്തെ പരിഹസിച്ച് സി.പി.എം നേതാവും മുന്‍ എംപിയുമായ പി. രാജീവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. റിവ്യൂ ഹര്‍ജി നല്‍കിയ പേരുകളില്‍ എവിടെയാണ് ബി.ജെ.പിയെന്നും ഇത്രയേറെ പ്രക്ഷോഭങ്ങള്‍ അഴിച്ച് വിട്ട ബി.ജെ.പി മൗനമായത് എന്തേയെന്നും അദ്ദേഹം ചോദിച്ചു.
റിവ്യൂ ഹര്‍ജി നല്‍കിയവരുടെ പേരുവിവരങ്ങളും ഉള്‍പ്പെടുത്തിയാണ് കുറിപ്പ്. ‘സുപ്രീം കോടതി വിധിക്കെതിരെ നാട്ടില്‍ കലാപം. എന്നാല്‍, സുപ്രീം കോടതിയുടെ പരിസരത്ത് പോലും വരില്ല. ഇവരുടെ അജണ്ട കേരളം തിരിച്ചറിയുന്നുണ്ട്.’ -രാജീവ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സുപ്രീം കോടതി വിധിക്കെതിരെ കലാപത്തിനു നേതൃത്യം നല്‍കുന്ന ബി.ജെ.പിയുടെ പേരു റിവ്യു ഹര്‍ജി നല്‍കിയവരുടെ കൂട്ടത്തിലെങ്ങും കാണാനില്ല. തന്ത്രിക്ക് വരെ നിയമ ഉപദേശം കൊടുത്തെന്ന് അവകാശപ്പെടുന്ന ശ്രീധരന്‍പിള്ളയുള്ളപ്പോള്‍ വക്കീല്‍ ഫീസ് പോലും ചെലവില്ല. എന്നിട്ടുമെന്തേ റിവ്യു കൊടുത്തില്ല അവര്‍ കൊടുത്തില്ലെങ്കിലും ഞങ്ങള്‍ കൊടുത്തെന്ന് ചെന്നിത്തല. പ്രയാര്‍ ഗോപാലകൃഷ്ണന്റെ പേരു കണ്ടില്ലെന്നും തുടര്‍ ചോദ്യം, കെ.പി.സി.സിക്ക് വേണ്ടി പ്രയാര്‍ ഗോപാലകൃഷ്ണനെന്നു എത്ര പരതിയിട്ടും കാണാനില്ല. മറ്റു സംഘടനകളുടെയൊക്കെ പേരു കൃത്യമായി കാണാം. ഇതാണ് വഞ്ചന. സുപ്രീംകോടതി വിധിക്കെതിരെ നാട്ടില്‍ കലാപം. എന്നാല്‍, സുപ്രീംകോടതിയുടെ പരിസരത്ത് പോലും വരില്ല. ഇരുവരുടേയും അജണ്ട കേരളം തിരിച്ചറിയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here