ചക്കിട്ടപാറയില്‍പുകപ്പുര കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

0
19

പേരാമ്പ്ര: വീടിന്റെ ഭാഗമായി നിര്‍മ്മിച്ച പുകപ്പുരക്കു തീ പിടിച്ചു വന്‍ നഷ്ടം. ചക്കിട്ടപാറ -നരിനട റോഡില്‍ വെട്ടിക്കുഴിയില്‍ തോമസിന്റെ പുകപ്പുരയില്‍ ഉണങ്ങാനിട്ടിരുന്ന ഇരുനൂറില്‍പ്പരം റബര്‍ ഷീറ്റ് പാടെ കത്തി നശിച്ചു. ഇരുനില കോണ്‍ക്രീറ്റു വീടിന്റെ ഭിത്തി ചൂടേറ്റ് പൊട്ടിപ്പിളര്‍ന്ന നിലയിലാണ്. ഇല. വയറിംഗിനു തകരാര്‍ സംഭവിച്ചിട്ടുണ്ട്. നാട്ടുകാരും അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്റെ നേതൃത്വത്തിലെത്തിയ പേരാമ്പ്ര അഗ്‌നി രക്ഷാ സേനാംഗങ്ങളും ചേര്‍ന്നാണു തീയണച്ചത്. ഇന്നലെ ഉച്ചക്കു രണ്ടോടെയാണു സംഭവം. വീടിനു സംഭവിച്ച തകരാര്‍ ഉള്‍പ്പടെ മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here