ഒരു സെന്റില്‍ നിന്നും 2.75കോടി; ഒരു ദിവസം 50കോടി; തീരം തുരന്ന് കരിമണല്‍ ലോബി

0
39

പി. എ. അലക്‌സാണ്ടര്‍
കൊച്ചി: കൊല്ലം ജില്ലയിലെ കരുനാഗപ്പിള്ളി താലൂക്കില്‍ ആലപ്പാട്പഞ്ചായത്തില്‍പെട്ട കായംകുളംകായലിനും അറബിക്കടലിനും മദ്ധ്യേ17 കിലോമീറ്റര്‍നീളത്തില്‍ ശുദ്ധമായ കരിമണലുണ്ട്്. ഒരു സെന്റ്സ്ഥലത്തുനിന്നും 2.75 കോടി രൂപയുടെധാതുമണല്‍ കിട്ടുമെന്നാണ്ഏകദേശ കണക്ക്.ഈ പ്രദേശത്തു മാത്രം200000സെന്റ് സ്ഥലത്തുനിന്നും50 ലക്ഷം കോടി രൂപയുടെഖനനം ഇതിനോടകം നടന്നതായിസാങ്കേതിക വിദഗ്ദ്ധര്‍സൂചിപ്പിക്കുന്നു. ഇത് അവിടത്തെ മാത്രംകഥയാണ്. ഇതിലും എത്രയോഇരട്ടി സ്ഥലങ്ങളില്‍ ഖനനംനടക്കുന്നുണ്ട്.ആ കണക്ക് വേറെ.ഖനനപ്രദേശമായ വെള്ളനാംതുരുത്തിന്റെ തിരയടിക്കുന്നഭാഗത്തുനിന്നും ജെസിബി ഉപയോഗിച്ച് മണല്‍ തുരന്നാണ്ധാതുമണല്‍ എടുത്ത് ലോറികളില്‍കയറ്റിവിടുന്നത്. ബ്രിട്ടീഷ്ഭരണകാലമായ 1922 മുതല്‍തുടങ്ങിയ ഖനനം നിര്‍ബാധംഇപ്പോഴും നടക്കുന്നു.

മത്സ്യത്തൊഴിലാളികളുംകാര്‍ഷികത്തൊഴിലാളികളുംതിങ്ങിപ്പാര്‍ത്തിരുന്ന വെള്ളനാംതുരുത്ത്, ആലപ്പാട്, അഴീക്കോട് പ്രദേശങ്ങളില്‍ ഇന്ന്മനുഷ്യാത്മാക്കളെ കാണാനേഇല്ലാത്ത അവസ്ഥ. അവരെയെല്ലാംഖനനക്കാര്‍ ഓടിച്ചുവിട്ടു.നിസ്സാരവില കൊടുത്ത് ഭൂമിവാങ്ങിയാണ് ഓടിച്ചുവിട്ടത്.ഒരുകാലത്ത്ഇവിടം കരിമണല്‍കുന്നുകളായിരുന്നു. പക്ഷേ,ഇപ്പോള്‍ അഗാധമായ കുഴികള്‍മാത്രമാണുള്ളതെന്ന് പഴമക്കാരായ നാട്ടുകാര്‍ പറയുന്നു.ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം ആലപ്പാട്ട് 89.5 ചതുരശ്രകിലോമീറ്റര്‍ തീരം ഉണ്ടായിരുന്നകരിമണല്‍ ശേഖരം ഇപ്പോള്‍കിട്ടിയ വിവരം പ്രകാരം 7.5 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി.സമുദ്രതീരത്തിന് മുകളിലായിരുന്ന ഈ പ്രദേശങ്ങള്‍ ഇപ്പോള്‍സമുദ്രനിരപ്പിലും താഴെയായിട്ടുണ്ട്്. ഭൂപ്രദേശം താണതു മുതല്‍ കഴിഞ്ഞ സുനാമികാലത്ത്(2004)കടല്‍ ഇരച്ചുകയറി 143മനുഷ്യജീവന്‍ അപഹരിച്ചു.ഖനനം തന്നെയല്ലേ ഇതിനു കാരണം എന്ന ് നാട്ട ുകാര്‍ചോദ ിക്ക ുന്നു. തീരം തുരന്ന് മണല്‍ പൊക്കിക്കൊണ്ടുപോയതാണ് ദുരന്തം വിതക്കാന്‍ കാരണമെന്ന്പറയപ്പെടുന്നു.കേരളത്തിന്റെ തീരപ്രദേശത്തുനിന്ന് ധാതുമണല്‍ ഖനനംമൂലം ഇതുവരെയായി പ്രതിവര്‍ഷം175 ലക്ഷം കോടി രൂപയുടെധാതുസമ്പത്തുക്കളാണ് നഷ്ടമായത്. ഒരു ദിവസം ഏകദേശം50 കോടി രൂപയുടെ ഖനനംഇവിടെ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.പ്രതിദിനം 200 ലോഡ് ലോറികള്‍ കേരളത്തിന്റെ തീരപ്രദേശത്തുനിന്ന് ഇപ്പോള്‍ ഖനനംചെയ്തുപോകുന്നു. ചുരുക്കത്തില്‍ 1200നും 1600നും മദ്ധ്യേടണ്‍ ഖനനം ചെയ്യപ്പെടുന്നുണ്ട്്.ഈ മണല്‍കടത്തിനും റാഞ്ചിക്കൊണ്ടു പോകലിനും എതിരേ,സര്‍ക്കാരും അധികൃതരും നടപടികള്‍ എടുക്കാത്തതിനാല്‍നാട്ടുകാര്‍ രോഷാകുലരാണ്.ധാതുമണല്‍ കടത്തിക്കൊണ്ടുപോയാല്‍ ജിയോളജി ഡിപ്പാര്‍ട്ടുമെന്റ് നടപടികള്‍ എടുക്കണമെന്നാണ് നിയമം. പക്ഷേ,അവര്‍ ചെറുവിരന്‍ പോലുംഅനക്കുന്നില്ല. കള്ളക്കടത്തിന്അധികൃതര്‍ അരുനില്‍ക്കുകയാണ്.തുരന്നെടുക്കുന്ന കരിമണല്‍പ്രോസസ് ചെയ്തശേഷമാണ്‌ലോറികളില്‍ കൊണ്ടുപോകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ ഐ. ആര്‍. ഇക്കും,കെ. എം. എം. എല്ലിനും രാസമാലിന്യം നീക്കി ധാതുക്കള്‍വേര്‍തിരിക്കാനുള്ള സംവിധാനം വെള്ളനാംപുരത്ത് ഉണ്ട്.അവിടെ വേണ്ടവിധത്തില്‍പ്രോസസ് ചെയ്താണ് ലോറികളില്‍ധാതുമണല്‍ കടത്തുന്നത്.പ്രോസസിംഗ് നടക്കുമ്പോള്‍മലിനജലവും മാലിന്യങ്ങളുംകടലിലേക്കൊഴുകുന്നു. തന്മൂലംകടല്‍വെള്ളം മലിനപ്പെടുന്നു എന്ന് മാത്രമല്ല, കടല്‍സമ്പത്ത് നശിക്കുകയും ചെയ്യുന്നു.മത്സ്യങ്ങളുടെ പ്രജനനം തടയപ്പെടുന്നു. ഈ രീതിയിലുംകോടികളുടെ നഷ്ടം.

കൊല്ലം ജില്ലയിലെ കരിമണല്‍ ഉള്ള തീരപ്രദേശത്ത് 3 പൂകൃഷി ചെയ്യുന്ന നിലങ്ങള്‍ ഉണ്ടായിരുന്നു.അവിടെ വിളഞ്ഞിരുന്ന നെല്ല്ഒരുകാലത്ത് മദ്ധ്യതിരുവിതാംകൂറില്‍ ഭക്ഷണം നല്‍കിയിരുന്ന നെല്ലറകളായിരുന്നു.ഖനനം മൂലം ഈ നെല്ലറകള്‍നശിച്ചു. തെങ്ങ്, നെല്ല് തുടങ്ങിയവ കൃഷിചെയ്തിരുന്നപാടങ്ങളില്‍ നിന്നും തെങ്ങിന്‍തോപ്പുകളില്‍ നിന്നും 100 കോടി രൂപയുടേയും, മത്സ്യസമ്പത്തില്‍ നിന്ന് 50 കോടി രൂപയും നഷ്ടമുണ്ടായതായി കര്‍ഷകരും മത്സ്യത്തൊഴിലാളികളുംപറയുന്നു.പ്രൈവറ്റ് കുത്തകകളുടെ സ്വാധീനമേഖലയായി കരിമണല്‍ഖനന മേഖല മാറിക്കഴിഞ്ഞു. പൊതുമേഖലയുടെപേരില്‍ നടക്കുന്ന ഖനനം പ്രൈവറ്റ് കുത്തക മുതലാളിമാര്‍ കയ്യടക്കിയതില്‍ അത്ഭുതമില്ല.

അറബിക്കടലിനും മെയിന്‍ ലാന്‍ഡിനും ഇടയിലുള്ള മണല്‍ബണ്ടാണ് അപ്പര്‍ കുട്ടനാട് വരുന്നപ്രദേശത്തെ നിലനിര്‍ത്തുന്നത്.ഈ മണല്‍ ബണ്ടു നശിച്ചാല്‍(ബഫര്‍) കരുനാഗപ്പള്ളി മുതല്‍അപ്പര്‍ കുട്ടനാട് പ്രദേശങ്ങള്‍ വരെകടല്‍വിഴുങ്ങി. ആലപ്പുഴ ജില്ലയുടെ സിംഹഭാഗങ്ങള്‍ കടലിനടിയിലാകും. ഈക്കാര്യം ഐ.സി. ചാക്കോ ചുണ്ടിക്കാണിച്ചിരുന്നു.കരിമണല്‍ ലോബികളുടെകടന്നുകയറ്റം പൊതുമേഖലാസ്ഥാപനങ്ങളേയും നാശത്തിലേക്കു നയിക്കുന്നു.

ശാസ്ത്രീയ ഖനനം എന്ന ഓമനപ്പേരില്‍ നടത്തുന്ന ഖനനംസ്ഥലവാസികളെ നാട്ടില്‍ നിന്നുഓടിക്കുന്നു. നാട്ടുകാരെ മുഴുവന്‍ ഓടിച്ചുവിട്ട ഖനനപ്രദേശംശ്മശാനഭൂമിയാണ് എന്നാണ്‌നാട്ടുകാര്‍ പരിഭവിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here