ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

0
6

ആലത്തൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് മതിലിടിച്ച് കോയമ്പത്തൂര്‍ നെഹ്‌റു കോളേജ് ഒന്നാം വര്‍ഷ കംമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി മരിച്ചു. ഇരട്ടക്കുളം നെല്ലിയാംകുന്നം വലിയകാട് വീട്ടില്‍ സുധാകരന്റെ മകന്‍ ആകാശ് (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച കോട്ടായി പുളിനെല്ലി പുളിയങ്കാട് വീട്ടില്‍ ശിവപ്രസാദിന്റെ മകന്‍ അഭിനവിന് (18) ഗുരുതരമായി പരിക്കേറ്റു.ഇയാളെ കോയമ്പത്തൂര്‍ കെ.ജി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച്ച രാത്രി 10.15ന് തെന്നിലാപുരം- ഇരട്ടക്കുളം റോഡില്‍ എസ്.എന്‍. കോളേജിനു സമീപത്തെ വളവിലാണ് അപകടമുണ്ടായത്.
വടക്കഞ്ചേരിയില്‍ സിനിമയ്ക്കു പോയി മടങ്ങുകയായിരുന്നു ഇവരുള്‍പ്പെട്ട സംഘം. മുന്നില്‍ പോയ രണ്ടു ബൈക്കുകളിലുള്ളവര്‍ ഇരട്ടക്കുളത്തെത്തി ഇവരെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് മതിലിലിടിച്ച നിലയില്‍ കണ്ടെത്തിയത്. ആകാശ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ആകാശിന്റെ മൃതദേഹം തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മാതാവ്: ഗീത.സഹോദരന്‍: ആദര്‍ശ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, എ.എസ്.എം.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലത്തൂര്‍)

LEAVE A REPLY

Please enter your comment!
Please enter your name here