രഞ്ജി ട്രോഫി: കേരളം-ബംഗാള്‍ മല്‍സരം ചൊവ്വാഴ്ച

0
4

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളം ഇന്ന് ബംഗാളിനെ നേരിടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ രാവിലെ 8.45-നാണ് മത്സരം ആരംഭിക്കുക. ഈ സീസണിലെ കേരളത്തിന്റെ മൂന്നാമത്തെ മത്സരവും ആദ്യ എവേ മത്സരവുമാണിത്.

നിലവിലെ ടീമില്‍ പുതുതായി ഓള്‍ റൗണ്ടര്‍ വിനോദ്കുമാറിനെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ഏഴുപോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം. ഹൈദരാബാദുമായുള്ള ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ഒമ്പതു വിക്കറ്റിനാണ് കേരളം ആന്ധ്രയെ പരാജയപ്പെടുത്തിയത്. ആറു പോയിന്റുമായി ബംഗാള്‍ നാലാം സ്ഥാനത്താണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here