ശബരിമലയെ രാഷ്ട്രീയ യുദ്ധക്കളമാക്കരുത്

0
3

മണ്ഡലമഹോത്സവത്തിന് ശരിമല നട തുറന്ന്മൂന്നു ദിവസംപിന്നിടുമ്പോള്‍ കാര്യങ്ങള്‍ ഒട്ടുംശുഭകരമല്ലെന്നാണ് അടിക്കടി ഉണ്ടാകുന്ന സംഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.തീര്‍ത്ഥാടകരുടെതിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ശരിമലയിലുംപരിസരത്തും ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങള്‍വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു.ദേവസ്വംബോര്‍ഡിനു പോലും സന്നിധാനത്തെ പൊലീസ് ക്രമീകരണങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ശബരിമലപ്രശ്‌നം വലിയൊരു രാഷ്ട്രീയ വിവാദമാക്കി വളര്‍ത്തിയബി.ജെ.പി കൂടുതല്‍ ശക്തമായ സമരമുറകളുമായി മുേന്നാട്ടുപോകുമെന്നാണ് നേതാക്കളുടെ വാക്കുകളില്‍നിന്ന് മനസ്സിലാക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുംശബരിമലദര്‍ശനത്തിനെന്ന പേരില്‍ സ്ഥലത്തെത്തിക്കഴിഞ്ഞു. ഭക്തിസാന്ദ്രമായ ഈ ക്ഷേത്രസങ്കേതത്തെ വലിയൊരു രാഷ്ട്രീയ യുദ്ധഭൂമിയാക്കിമാറ്റുകയാമ്എല്ലാവരും കൂടി.

എട്ട് ആഴ്ചയ്ക്കു മുമ്പ് സുപ്രീംകോടതിയില്‍ നിന്നുണ്ടായ സുപ്രധാനമായ ഒരു വിധിയെത്തുടര്‍ന്ന് കേരളത്തില്‍ ശബരിമല പ്രശ്‌നത്തെ ചൊല്ലി ജനങ്ങള്‍ രണ്ട്‌ചേരി തിരിഞ്ഞതാണ്.വിശ്വാസി സമൂഹം ആചാരത്തിനുവേണ്ടിയും സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിനിയമത്തിനു വേണ്ടിയും നിലയുറപ്പിച്ചപ്പോള്‍ രൂപംകൊണ്ട ഈ ചേരിതിരിവ് ശമനമില്ലാതെ തുടരുകയാണ്.മാത്രമല്ല, സന്നിധാനത്തെ ചടങ്ങുകളെല്ലാം പിന്നീട്‌സംഘര്‍ഷഭരിതമാകുന്ന സ്ഥിതിയിലേക്ക് മാറി. പൊലീസ് ബലപ്രയോഗവും അറസ്റ്റും ഹര്‍ത്താലും പ്രകടനവും ജാഥയുമായി കേരളമെങ്ങും ശബരിമലപ്രശ്‌നം ഭീതിഉണര്‍ത്തുന്നഒരു വിഷയമായിവളര്‍ന്നിരിക്കുന്നു.ശബരിമലയിലെ യുവതീപ്രവേശന വിധിക്ക് ഒരു പുനഃപരിശോധനയ്ക്കുള്ളഅവസരം സുപ്രീംകോടതി തന്നെഅനുവദിച്ചുകഴിഞ്ഞു. അത്പക്ഷേ വരുന്നജനുവരി 22ന് മാത്രമേ പരിഗണിക്കുന്നുള്ളൂ. അതിനു മുമ്പ് ഇക്കൊല്ലത്തെ മണ്ഡലം, മകരവിളക്ക് ഉത്സവങ്ങള്‍ കഴിയും. എങ്കിലും സുപ്രീംകോടതിയുടെഭരണഘടനാബഞ്ചിന്റെ വിധി തീരുമാനം തുറന്നകോടതിയില്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നത് വലിയ കാര്യം തന്നെ. ആചാരത്തെയുംനിയമത്തെയും പൊരുത്തപ്പെടുത്തിക്കൊണ്ടുപോകാനുള്ള ഉദാരമായ ഒരു അവസരമായി ബന്ധപ്പെട്ടവര്‍ക്ക് കോടതിയുടെ നിലപാടിനെ അംഗീകരിക്കാം.എന്നാല്‍ അതുവരെയുള്ള ഇടവേളയില്‍ ശരിമലയിലെവാര്‍ഷികോത്സവ ചടങ്ങുകള്‍ എങ്ങനെ നടത്തണം എന്ന് ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനുംതീരുമാനിക്കാവുന്നതാണ്. അതിനായി സര്‍ക്കാര്‍സര്‍വകക്ഷിയോഗം വിളിച്ചെങ്കിലും പരസ്പരം കുറ്റെപ്പടുത്തി കക്ഷിനേതാക്കള്‍ പിരിഞ്ഞു. അലസിപ്പോയസര്‍വകക്ഷി യോഗത്തിനു ശേഷം സര്‍ക്കാര്‍ ഒന്ന്അയയുകയും ബോര്‍ഡിന് സാവകാശ ഹര്‍ജിനല്‍കാന്‍ അവസരമൊരുക്കുകയും ചെയ്തു.

കാര്യങ്ങള്‍ ഇങ്ങനെ ഭംഗിയായി മുന്നോട്ടുപോകുംഎന്ന് ധരിച്ചിരിക്കയാണ് വൃശ്ചികം ഒന്നാം തീയതിശബരിമല തീര്‍ത്ഥാടനം ആരംഭിച്ചത്. പതിവിന് വിപരീതമായി ആരെയോ ഭയപ്പെട്ടിട്ടെന്നവണ്ണം സന്നിധാനവും പരിസരവും മാത്രമല്ല, കാനനപാതകളുംനിലയ്ക്കലും പമ്പയും റാന്നിയും കോന്നിയും എല്ലാംസായുധപൊലീസിനെക്കൊണ്ട് നിറച്ചു. മണ്ഡലോത്സവ കാലത്ത് ഭീകരപ്രവര്‍ത്തകരാരോ പ്രച്ഛന്നവേഷരായി എത്തുമെന്ന് പൊലീസിന് രഹസ്യവിവരംലഭിച്ചെന്നാണ് പറയുന്നത്. അതിന്റെ പേരില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം സന്നിധാനത്ത് കടുത്ത ചിലനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭക്തജനങ്ങള്‍ ഇടതടവില്ലാതെ 24 മണിക്കൂറുംവന്നുപോയ്‌ക്കൊണ്ടിരുന്നസന്നിധാനത്ത് രാത്രി 11 മണിക്കു ശേഷം ആരെയുംകടത്തിവിടാതായി. ഇന്നലെ മുതല്‍പകല്‍നേരത്തുംഭക്തരെ വിലക്കാന്‍ തുടങ്ങിയിരിക്കുന്നു. ക്ഷേത്രപരിസരത്ത് വിരിവച്ച് വിശ്രമിച്ചുപോന്ന ഭക്തര്‍ക്ക് ഇപ്പോള്‍ അവിടെ തങ്ങാനോ സ്‌നാനപീനാദികള്‍നടത്താനോ കഴിയുന്നില്ല. അതിഥിമന്ദിരങ്ങളില്‍പാര്‍ക്കാന്‍ അനുവാദമില്ല. പമ്പയ്ക്ക് മുകളിലേക്ക് ആരേയുംചില നേരങ്ങളില്‍ കടത്തിവിടുന്നില്ല. ആയിരക്കണക്കിന് പൊലീസുകാര്‍ തലങ്ങുംവിലങ്ങും വാഴുകയാണ് ശബരരിമലയിലും പരിസരത്തും.സര്‍ക്കാര്‍ പൊലീ
സിനെ ഉയോഗിച്ചും ബി.ജെ.പി ഭക്തസമൂഹത്തെമുന്നില്‍ നിര്‍ത്തിയും ശബരിമലയും പരിസരവുംകൂടുതല്‍ സംഘര്‍ഷഭരിതമാക്കും എന്നാണ് മനസ്സിലാക്കേണ്ടത്. നാട്ടിലെ സൈ്വര്യജീവിതത്തിനുംമണ്ഡലവ്രതകാലത്തെ സമാധാന അന്തരീക്ഷത്തിനുംഇരുകൂട്ടരും വാശിയോടെ ഭീഷണി ഉയര്‍ത്തുന്നത് ഈനാടിനോടു ചെയ്യുന്ന ദ്രോഹമാണ്. ഗവണ്‍മെന്റാണ്ഈ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ട ഒന്നാമത്തെകക്ഷി. സന്നിധാനത്തെ രാഷ്ട്രീയ യുദ്ധഭൂമി ആക്കാതിരിക്കാന്‍ എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here