ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പൊന്‍കുന്നത്ത് തടഞ്ഞു

0
7
ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പൊന്‍കുന്നത്ത് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ബസ്സില്‍ കയറി തടയാന്‍ ശ്രമിക്കുന്നു.

പൊന്‍കുന്നം:ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പൊന്‍കുന്നത്ത് തടഞ്ഞു. കോട്ടയത്തു നിന്നും കെ.എസ്.ആര്‍.റ്റി.സി ബസില്‍ എത്തിയ ആന്ധ്ര വിജയവാഡ സ്വദേശിനി ഷൈലജയെയാണ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. പ്രവര്‍ത്തകര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. സഹോദരങ്ങളായ സേവ, ശിവ, കിരണ്‍ എന്നിവര്‍ക്കൊപ്പമാണ് ഷൈലജ എത്തിയത്.
എരുമേലിയില്‍ തൊഴുത ശേഷം തിരികെ മടങ്ങിക്കൊളളാമെന്ന ഉറപ്പില്‍ എരുമേലിയിലേയ്ക്ക് പോയ യുവതിയെ കാഞ്ഞിരപ്പളളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here